Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തന്റെ ശബ്ദവും രൂപവും ഉപയോഗിക്കുന്നു; മോഹന്‍ലാലിന് പിന്നാലെ അല്ലുവും കോടതിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ അല്ലു അര്‍ജുന്‍. പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താരം ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ മോഹന്‍ലാലും സമാനമായി കേസ് ഫയല്‍ ചെയ്തിരുന്നു.

തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അല്ലു ചൂണ്ടിക്കാണിച്ചു. സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും മറ്റ് സ്വഭാവസവിശേഷതകളും ഉപയോഗിക്കുന്നത് തടയുക എന്നതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുണ്ടാകുന്ന ദുരുപയോഗങ്ങളെക്കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്.

എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ രൂപമോ ശബ്ദമോ അനുകരിക്കപ്പെടുന്നത് തന്റെ പ്രശസ്തിയെയും കരിയറിനെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നേരത്തേ, മോഹന്‍ലാലും അമിതാബ് ബച്ചനുമടക്കം ഒരുപിടി സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ രംഗത്ത് വന്നിരുന്നു.

Recent News

Advertisement
WhiteswanTV Footer