Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരുതൽ തടങ്കൽ കഴിഞ്ഞിറങ്ങിയ യുവാവ് വധശ്രമക്കേസിൽ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കരുതൽ തടങ്കൽ കാലാവധി പൂർത്തിയാക്കി ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യുവാവിനെ വധശ്രമക്കേസിൽ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് കൽഫാൻ (26) ആണ് പിടിയിലായത്.

കഴിഞ്ഞ 16-ന് ഉച്ചയ്ക്ക് മേനംകുളം ചിറ്റാറ്റുമുക്കിൽ സച്ചിനെയും സുഹൃത്തുക്കളെയും വീടിന് മുന്നിൽവച്ച് വാൾ ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

രാസലഹരിയും കഞ്ചാവും വിൽപന നടത്തിയ കേസുകളിൽ കഴക്കൂട്ടം, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളിലും കഴക്കൂട്ടം എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.

കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് കൽഫാനെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix