മൈസൂരു ദസറയിൽ കേരളത്തിന് തിളക്കമാർന്ന അരങ്ങേറ്റം; ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിച്ചു
മൈസൂരു: കർണാടകയിലെ പ്രശസ്തമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, കലാരൂപങ്ങൾ, പ്രകൃതിഭംഗി, വിനോദസഞ്ചാര സാധ്യതകൾ എന്നിവ പരിചയപ്പെടുത്തിയ അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി. കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം പരിപാടിയിൽ പങ്കെടുത്തത്. ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45ന് ബന്നിമണ്ഡപിൽ സമാപിച്ചു. ആകെ 53 നിശ്ചലദൃശ്യങ്ങളും 50 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരന്നു. കേരളത്തിന്റെ അനുഷ്ഠാനകലയുടെ പ്രതീകമായ തെയ്യവും ശാസ്ത്രീയ […]
Read more