Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: national highway

കൂരിയാട് ദേശീയപാത വീണ്ടും ഇടിഞ്ഞു വീണു

മലപ്പുറം: കൂരിയാട് ദേശീയ പാത വീണ്ടും തകർന്നു. ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു. കഴിഞ്ഞ ദിവസം ദേശീയ പാതയിലുണ്ടായ വിള്ളലിന് സമീപത്താണ് പുതിയ തകർച്ച. ആറുവരിപ്പാത ഇടിഞ്ഞു വീണതിനെ തുടർന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചിരുന്നു. മഴ ശക്തമായാൽ വെള്ളം നിറഞ്ഞുകവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് തകർന്ന ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്‌തതോടെ വയലിൽ വെള്ളമുയർന്നിട്ടുണ്ട്. മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ […]
Read more

കേരളത്തിലെ ദേശീയപാത നിർമാണം; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

ഡൽഹി: കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ കേന്ദ്രം. ഇതിനായി മൂന്നംഗ സംഘത്തെ കേന്ദ്ര സർക്കാ‍ർ നിയോ​ഗിച്ചു. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. മൂന്നം​ഗ സമിതി നടത്തുന്ന അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.
Read more

കാസര്‍കോഡ്-തിരുവനന്തപുരം ദേശീയപാത ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും: പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കാസര്‍കോഡ്-തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്‍റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാര്‍ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളില്‍ മലബാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ആറു […]
Read more

അരൂർ -തുറവൂർ ദേശീയപാത: ​ഗതാഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

മേൽപാത നിർമാണം നടക്കുന്ന അരൂർ – തുറവൂര്‍ ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികൾ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക. അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. വലിയ ഭാര വാഹനങ്ങൾ ഇതുവഴി കടത്തി വിടില്ല. അതേസമയം, ഹൈക്കോടതി നിർദേശപ്രകാരം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഗതാഗത […]
Read more

പാലക്കാട് തൃശൂര്‍ നാഷണല്‍ ഹൈവേയില്‍ പന്നിയങ്കര ടോള്‍ പ്ലാസ വീണ്ടും സംഘര്‍ഷഭരിതം

കാലങ്ങളായി നിരന്തര സമരം നടക്കുന്ന പന്നിയങ്കരയില്‍ കാലാകാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും അന്നത്തെ ആലത്തൂര്‍ എംപി രമ്യ ഹരിദാസും തരൂര്‍ എംഎല്‍എ പി പി സുമോദും കളക്ടറുടെ ചേംബറില്‍ വെച്ച് വടക്കഞ്ചേരി ജനകീയവേദി നേതാക്കളായ ബോബന്‍ ജോര്‍ജ്ജ്, സുരേഷ് വേലായുധന്‍, ജീജോ അറയ്ക്കല്‍, പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ ജോസ് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനേതാക്കളും KMC യുടെയും ടോള്‍ കമ്പനിയായ തൃശൂര്‍ എക്‌സ്പ്രസ് വേയുടെയും NHAI യുടെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ […]
Read more

Recent News

Advertisement
WhiteswanTV Footer