നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; 6 മരണം, മരിച്ചവരില്‍ മൂന്ന് മലയാളികളും
മുംബൈ: നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. 10 പേര്‍ക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടര്‍ 17ലെ എംജി കോംപ്ലക്‌സിലെ റഹേജ റസിഡന്‍സിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരില്‍ ആറു വയസ്സുകാരിയും ഉള്‍പ്പെട്ടിട്ടുണ്ട്. സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍(39) ഇവരുടെ മകള്‍ വേദിക സുന്ദര്‍ (6 )എന്നിവരാണ് മരിച്ച മലയാളികള്‍. തിരുവനന്തപുരം സ്വദേശികളാണിവര്‍. അപ്പാര്‍ട്‌മെന്റിന്റെ […]
Read more