IPL മാതൃകയിൽ എലിമിനേറ്റർ; ഏകദിന, ടി20 ലോകകപ്പുകളില്‍ വമ്പൻ പരിഷ്കാരങ്ങളുമായി ഐസിസി
ലണ്ടൻ: ആഗോളതലത്തിൽ ക്രിക്കറ്റിന്‍റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനൊപ്പം ടൂർണമെന്‍റുകളിലെ ആവേശം ഉർത്താൻ ലക്ഷ്യമിട്ട് ലോകകപ്പ് ഘടനയിൽ വൻ അഴിച്ചുപണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബുധനാഴ്ച എഡിൻബറോയിൽ ചേർന്ന വാർഷിക യോഗത്തിലാണ് ഐസിസി ഈ ചരിത്രപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ഘട്ടങ്ങളിലെ വിരസമായ മത്സരങ്ങൾ പൂർണ്ണമായും ഒഴിവാക്കി, ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ കടുത്ത പോരാട്ടവീര്യം നിലനിർത്താനാണ് ഐസിസിയുടെ പുതിയ നീക്കം. 2027-ലെ പുരുഷ ഏകദിന ലോകകപ്പിലും 2028-ലെ ടി20 ലോകകപ്പിലുമായിരിക്കും ഈ പുതിയ നിയമങ്ങൾ നടപ്പിലാകുക. […]
Read more