Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news latest

ബജറ്റ് ജനുവരി 29-ന്; പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനം 20 മുതൽ

തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ജനുവരി 20 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. ജനുവരി 20 മുതൽ മാർച്ച് 26 വരെയാണ് സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ആകെ 32 ദിവസത്തേക്ക് നിയമസഭ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. സംസ്ഥാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. സമാധാനപരമായ നിയമസഭ സമ്മേളനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും, ഭരണപക്ഷവും പ്രതിപക്ഷവും സഭയുടെ പ്രവർത്തനങ്ങളോട് നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം […]
Read more

വീണ്ടും മതപരിവർത്തന ആരോപണം;യുപിയിൽ വൈദികനും കുടുംബവും അറസ്റ്റിൽ

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാൺപൂരിൽ മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് വൈദികനെയും കുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി എടുത്തത്.. വൈദികനൊപ്പം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് ചില അംഗങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് നേരത്തെയും സമാനമായ ആരോപണത്തിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ വീണ്ടും മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് പോലീസ് ഉന്നയിക്കുന്ന ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും കാൺപൂർ പോലീസ് വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer