കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു
ഗ്രേറ്റര്‍ നോയിഡയില്‍ അമിതവേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സുരേന്ദ്ര (28), സഹോദരിമാരായ ഷൈലി (26), അന്‍ഷു സിംഗ് (14) എന്നിവരാണ് മരിച്ചത്. നാലു പേരാണ് അപകടത്തില്‍പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലാമത്തെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഗ്രേറ്റര്‍ നോയിഡയിലെ തിരക്കേറിയ പാരി ചൗക്കിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു […]
Read more

