കൊച്ചി: മുനമ്പം മിനിഹാർബറിലെ ഐസ് പ്ലാന്റിലുണ്ടായ അമോണിയ ചോർച്ചയെ തുടർന്ന് പ്രദേശത്ത് ആശങ്ക. ചോർച്ചയെ തുടർന്ന് സമീപത്തെ നാല് വീടുകളിലായി പത്തോളം പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഐസ് പ്ലാന്റിലെ ഭിത്തിയുടെ സ്ലാബ് അമോണിയ പൈപ്പിന് മുകളിലേക്ക് തകർന്ന് വീണ് പൈപ്പ് പൊട്ടിയതാണ് ചോർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും നടത്തിവരികയാണ്.






