Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: newskerala

ഇന്നും അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അല‌ർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും ശക്തമായ മഴയാണ്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം […]
Read more

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ്;തന്റെ പിഴവെന്ന് ഡേ്ാക്ടര്‍

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടര്‍.ഡോക്ടര്‍ സൂപ്രണ്ടിന് എഴുതി നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും കത്തില്‍ പറയുന്നുണ്ട്.കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. ആറാം വിരല്‍ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് പകരം കുഞ്ഞിന്റെ നാക്കിനാണ് ശസ്ത്രക്രിയ നടത്തിയത്.ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയില്‍ […]
Read more

പാലക്കാട് സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം;മുന്‍ ഭാര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്:കേരളത്തില്‍ വീണ്ടും ആസിഡ് ആക്രമണം.പാലക്കാട് ഒലവക്കോട് താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.താണാവില്‍ബര്‍ക്കിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്.സാരമായി പൊള്ളലേറ്റ ബര്‍ക്കിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
Read more

‘തല്‍ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍

കൊച്ചി:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തിരിച്ചുപോകുന്നതില്‍ ആശങ്കയുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍.യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു.മറ്റ് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെടുന്നുണ്ട്.പി ജെ ജോസഫ് ദൂതന്‍ വഴി ബന്ധപ്പെട്ടിരുന്നു. തല്‍ക്കാലം പിജെ ജോസഫിനെ കാണില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു.എതിരാളികള്‍ നല്ലവാക്ക് പറഞ്ഞതില്‍ അഭിമാനം. ഫ്രാന്‍സിസ് ജോര്‍ജ് തോല്‍ക്കണമെന്ന് പ്രാകിയിട്ടില്ല.തന്റെ വോട്ട് ആര്‍ക്ക് ചെയ്യുമെന്ന് ആലോചിച്ച് തീരുമാനിക്കും.നല്ല വാക്കിന് ജോസ് കെ മാണിക്ക് നന്ദി.തന്നെ മോന്‍സ് ജോസഫിന് ഉള്‍ക്കൊള്ളാനാകില്ല.തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്ക് വേണ്ടിയും പ്രവര്‍ത്തനത്തിന് ഇല്ല. മോന്‍സിനെ തിരുത്തിക്കാന്‍ പാര്‍ട്ടി എന്ത് ചെയ്യുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer