Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Newsmalayalam

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല,കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കും:ധര്‍മ്മേന്ദ്ര പ്രധാന്‍

പരീക്ഷ ക്രമക്കേട് വിവാദത്തിനിടെ നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി സര്‍ക്കാര്‍ ഉന്നത സമിതി രൂപീകരിക്കും.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനം,പരീക്ഷാ ക്രമീകരണങ്ങള്‍, സുതാര്യത, സുരക്ഷാ പ്രോട്ടോകോള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് സമിതി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് […]
Read more

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്.ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്.പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു.പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും.വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും.ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു […]
Read more

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപ കേസില്‍ സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം:ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ നൃത്താധ്യാപിക സത്യഭാമക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് സത്യഭാമക്ക് ജാമ്യം അനുവദിച്ചത്. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയുണ്ട്.സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ അടക്കമാണ് 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തോടെ ഇവരുടെ ഹര്‍ജി പരിഗണിച്ചത്. ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷനും ആര്‍ എല്‍ […]
Read more

പന്നിയിറച്ചിവില ഇനിയും കൂടും;ആശങ്കയായി ആഫ്രിക്കന്‍ പന്നിപ്പനി

തിരുവനന്തപുരം:സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാന്‍ സാധ്യത.അതിര്‍ത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതല്‍ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്.സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും.എന്നാല്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Read more

ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു

നൂഹ്:ഹരിയാനയില്‍ തീര്‍ത്ഥാടക സംഘം രൂപീകരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ടു പേര്‍ക്ക് ദാരുണാന്ത്യം.നൂഹിനടുത്തുള്ള കുണ്ടലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്വേയില്‍ ബസിനാണ് തീപിടിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ മഥുര, വൃന്ദാവന്‍ എന്നിവിടങ്ങളില്‍നിന്ന് തീര്‍ഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ നൂഹ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സൈബർ തട്ടിപ്പ്:റദ്ദാക്കിയത് 1.58 കോടി മൊബൈൽ കണക്ഷനുകൾ അറുപതോളം യാത്രക്കാരുണ്ടായിരുന്നതില്‍ എല്ലാവരും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. ബസില്‍നിന്ന് പുകമണം ഉയര്‍ന്നതായി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ബസില്‍നിന്ന് തീ ഉയരുന്നത് കണ്ട മോട്ടര്‍ സൈക്കിള്‍ യാത്രികന്‍ […]
Read more

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്:പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്.പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു.
Read more

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്:പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്.പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു.
Read more

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്:പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്.പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു.
Read more

ഐസിയു പീഡനക്കേസ്; അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും:മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.അതിജീവിത ഉന്നയിച്ച ആവശ്യം ഗൗരവമായി ഉള്‍ക്കൊണ്ടാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയത്.അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളരുടെ കാര്യത്തില്‍ കോടതിയുടെ തീര്‍പ്പനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ആ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇലക്ടല്‍ ബോണ്ട്;സിപിഎമിനെതിരെ ആരോപണവുമായി ഷിബു ബേബി ജോണ്‍ അതിജീവിത മന്ത്രിയെ […]
Read more

Recent News

Advertisement
WhiteswanTV Footer