നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര‍്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. 5000 ത്തിലധികം വരുന്ന പ്രവർത്തകരുടെയും യൂഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ റാലിയോടെയായിരിക്കും നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി ആര‍്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. അതേസമയം ആര്യാടൻ ഷൗക്കത്തിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികൾ കൈമാറി. ആര്യാടൻ മുഹമ്മദിന്റെ കാലത്തും എസ്റ്റേറ്റ് തൊഴിലാളികൾ തന്നെയായിരുന്നു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയിരുന്നത്. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്ത് വന്നിരുന്നെങ്കിലും ഇദ്ദേഹത്തെ തന്നെ […]
Read more

