Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nilambur

നിലമ്പൂരിന്റെ ‘ചിത്രമില്ലാത്ത’ പോസ്റ്ററുകളും ആര്യാടൻ തന്ത്രങ്ങളും: ഗോപിനാഥ് ഓർക്കുന്നു

നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ ആര്യാടൻ മുഹമ്മദ് എന്ന പേര് വെറുമൊരു ജനപ്രതിനിധിയുടേതല്ല, മറിച്ച് ഒരു ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നേതാവിന്റേതായിരുന്നു. പതിനൊന്നു തവണ നിലമ്പൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം എട്ടു തവണയും വിജയിച്ചു കയറിയത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയോ പരസ്യപ്പകിട്ടിന്റെയോ അകമ്പടിയോടെയായിരുന്നില്ല. പകരം, മനുഷ്യർക്കിടയിൽ നേരിട്ടിറങ്ങി പ്രവർത്തിച്ചു നേടിയെടുത്ത അടിയുറച്ച വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. ഈ നീണ്ട രാഷ്ട്രീയ യാത്രയിൽ ആര്യാടന്റെ നിഴലായി കൂടെയുണ്ടായിരുന്ന എ. ഗോപിനാഥ് പങ്കുവെക്കുന്ന ഓർമകൾ കേരള രാഷ്ട്രീയത്തിലെ അപൂർവമായ ചില പാഠങ്ങളാണ് നമുക്ക് മുന്നിൽ […]
Read more

മലപ്പുറം നിലമ്പൂരിൽ യുവാവിനെ കാട്ടാന ആക്രമിച്ചു

മലപ്പുറം: നിലമ്പൂർ കരുളായി റെയ്ഞ്ച് ഉൾവനത്തിൽ യുവാവിനെ ആന ആക്രമിച്ചു. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ പരിധിയിലെ കരുളായി റെയ്ഞ്ച് ഉൾവനമായ മണ്ണള ഉന്നതിയിൽ താമസിക്കുന്ന ബാലൻ (23), ആണ് ആക്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. വനത്തിന്റെ ആഴത്തിൽ പോയ സമയത്താണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ബാലന്റെ കൈക്ക് ഗൗരവമായ പരിക്ക് പറ്റി. സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് നിലവിൽ മത്സര രംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയും പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്. അൻവർ സാദത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസാണെന്ന് നേരത്തെ പിവി അൻവർ ആരോപിച്ചിരുന്നു. ഇയാളാണ് ഇപ്പോൾ പത്രിക പിൻവലിച്ച ഒരു സ്ഥാനാർത്ഥി. മറ്റൊരാൾ പിവി അൻവറിൻ്റെ പത്രിക തള്ളപ്പെടുകയാണെങ്കിൽ പകരം മത്സരിക്കാനെന്നോണം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ അബ്ദുറഹ്മാനാണ്. സാദിക് […]
Read more

സ്വരാജിനെ കൊണ്ടുവന്നു, ജയിക്കും: കെ ബി ഗണേഷ് കുമാർ

നിലമ്പൂരിൽ പി വി അൻവർ വ്യക്തിപരമായ കാരണങ്ങൾകൊണ്ട് രാജിവെച്ചതാണെന്നും സ്വയം വിളിച്ചുവരുത്തിയ ഒരു തെരഞ്ഞെടുപ്പാണിതെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചു രാജിവെച്ചതുകൊണ്ടുതന്നെ അതൊരു ദേശദ്രോഹമായി കാണണം. മണ്ഡലത്തിൽ ഒരു ജനപ്രതിനിധി മരണപ്പെടുന്ന സാഹചര്യം ഉണ്ടായാൽ തെരഞ്ഞെടുപ്പ് വരുന്നത് മനസ്സിലാക്കാം എന്നാൽ വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തി രാജി വച്ച് ഒരു സീറ്റൊഴിച്ച്, അവിടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമുക്കും സര്‍ക്കാര്‍ ഖജനാവിനുമുണ്ടാകുന്ന വികസന മുരടിപ്പിനുമൊക്കെ ഇടയാക്കിയത് അന്‍വറാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് വിശ്വാസമെന്നും […]
Read more

എം സ്വരാജ് നിലമ്പൂരിൽ സിപിഎം സ്ഥാനാർത്ഥി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. Conent: M Swaraj is the Left candidate in Nilambur
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സ്വതന്ത്രരെ തേടി ബിജെപി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വാതന്ത്രരെ തേടി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായി ബിജെപി നേതാവ് എം ടി രമേശ് ചർച്ച നടത്തി. മഞ്ചേരിയിൽ എത്തിയാണ് എം ടി രമേശ് ബീന ജോസഫിനെ കണ്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി ബീന ജോസഫ് ശ്രമിച്ചിരുന്നു. മലയോര മേഖലയിൽ നിന്നുള്ള ക്രിസ്ത്യൻ നേതാവെന്നതാണ് ബീന ജോസഫിനെ പരിഗണിക്കാനുള്ള കാരണം. കെ എസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ് ബീന ജോസഫ്. എന്നാൽ […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്

സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്. ജൂൺ 23നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.  ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.
Read more

നിലമ്പൂർ ജോറാക്കാൻജോയ് തന്നെ…

വരുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. ആരൊക്കെ ഓരോ മുന്നണികളിലും സ്ഥാനാർത്ഥികൾ ആകുമെന്ന കണക്കുകൂട്ടലുകൾ ആണ് ഏവരും നടത്തുന്നത്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ നിലമ്പൂരിലെ ജനവിധി എല്ലാവർക്കും ഒരേ പോലെ നിർണായകമാണ്. മുന്നണികളേക്കാളും പാർട്ടികളെക്കാളും ഒന്നുംകൂടി നിലമ്പൂരിലെ പോരാട്ടം അഗ്നിപരീക്ഷയാകുന്നത് പി വി അൻവറിനാണ്. 2016ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. ആര്യാടന്‍ മുഹമ്മദ് പിന്മാറിയ മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കാനിറങ്ങിയെങ്കിലും പിതാവിന് നല്‍കിയ പിന്തുണ വോട്ടര്‍മാര്‍ മകന് നല്‍കിയില്ല. അന്ന് ആര്യാടനെ പരാജയപ്പെടുത്തിയത് […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ തിരക്കിട്ട ചർച്ചകളുമായി മുന്നണികൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് അറിഞ്ഞതോടെ മുന്നണികളും പാർട്ടികളും തിരക്കിട്ട ചർച്ചകളിലേക്ക് കടന്നു. മണ്ഡലം രൂപീകരിച്ചതിന് ശേഷം സിപിഎം ചിഹ്നത്തിൽ എംഎൽഎ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂർ. ആര്യാടൻ മുഹമ്മദ് മുതൽ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ സ്വതന്ത്രരോ ആയിരുന്നു. കോൺഗ്രസ് ജില്ലാ അധ്യക്ഷൻ്റെ കസേരയിലിരുന്ന ടി കെ ഹംസയെ സ്വതന്ത്രനാക്കി അവതരിപ്പിച്ച് ജയിപ്പിച്ച സിപിഎം ഇത്തവണയും അത്തരം ചില […]
Read more

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഏകോപന ചുമതല എ പി അനില്‍കുമാറിന്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. ഏപ്രില്‍ ഒടുവിലോ മെയിലോ തെരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.
Read more

Recent News

Advertisement
WhiteswanTV Footer