ഭർത്താവിനെ കണ്ടെത്തണം; മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാഭീഷണി
ബെംഗളൂരു: ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ ഒടുവിൽ പൊലീസ് സുരക്ഷിതമായി താഴെയിറക്കി. മൂന്ന് ദിവസം നീണ്ട സംഭവങ്ങൾക്കൊടുവിൽ പാവഗഡ സ്വദേശിനിയായ സിന്ധു (20)വിനെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം ആറിനായിരുന്നു സിന്ധുവിന്റെയും ഗണേഷ് എന്ന യുവാവിന്റെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ സിന്ധുവിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഗണേഷ് വീട്ടിൽനിന്ന് പോയെന്നാണ് റിപ്പോർട്ട്. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി […]
Read more