നിപയെ തോൽപ്പിച്ച് ഫറോക്ക് സ്വദേശി; ഒന്നരമാസത്തിന് ശേഷം ആശുപത്രി വിടും
കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ 43-കാരൻ സുഖം പ്രാപിച്ചു. അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം 11-നാണ് ഗുരുതരാവസ്ഥയിൽ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനെയിലെ എൻ.ഐ.വി. ലാബിലും നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു. ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് […]
Read more