കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം: എന്‍ഐടി സംഘം പരിശോധന നടത്തും
കോഴിക്കോട്: വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ എന്‍ഐടി സംഘം പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. കാരവാന്റെ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ടയ്ക്കകം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും. ജനറേറ്ററില്‍ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കര്‍ണ്ടെത്താനാണ് വിശദമായ പരിശോധന.
Read more