Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OmPrakashMathur

പുതിയ ഗവർണറെത്തി; ലോക്ഭവനിൽ ഹിന്ദി പഠിക്കാൻ ജീവനക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കുന്നതോടെ ലോക്ഭവനിൽ ഹിന്ദി ആശയവിനിമയം വർധിക്കുമെന്ന് സൂചന. മുൻ ഗവർണർമാർ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ആശയവിനിമയം നടത്തിയിരുന്നതെങ്കിൽ പുതിയ ഗവർണർക്ക് ഹിന്ദിയോടാണ് കൂടുതൽ താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണ് ലോക്ഭവനിലെ ജീവനക്കാർ. കേരള സർവകലാശാലയിൽ ഇന്നലെ നടന്ന ഡീലിറ്റ് ബിരുദദാന ചടങ്ങിൽ ഓം പ്രകാശ് മാഥൂർ ഹിന്ദിയിലാണ് പ്രസംഗിച്ചത്. മുതിർന്ന നേതാവ് ഒ. രാജഗോപാലിനെ സന്ദർശിച്ച ശേഷമുള്ള പ്രതികരണവും ഹിന്ദിയിലായിരുന്നു. ഗവർണറുടെ ആശയവിനിമയം ഹിന്ദിയിലാകുന്നതോടെ ജീവനക്കാർക്ക് […]
Read more

കേരള ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂർ കേരളത്തിലെത്തിയത്. കേരളത്തിന്റെ 29-ാമത് ഗവർണറായാണ് അദ്ദേഹം ചുമതലയേറ്റത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് ചടങ്ങിൽ പങ്കെടുത്തില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix