Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Onam Market

ഓണം ഉണ്ണാൻ പോക്കറ്റ് കീറും! റോക്കറ്റ് പോലെ കുതിച്ച് സാധനങ്ങളുടെ വില

ഓണാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ. എന്നാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഓണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. മൂന്ന് തവണയായി 15 രൂപയ്ക്ക് മുകളിലാണ് പഞ്ചസാരയ്ക്ക് മാത്രം വില കൂടിയത്. ഓണത്തിന് ഇത്തവണ മധുരം കുറയുമെന്നുറപ്പ്. പഞ്ചസാരയുടെ വില മൂന്ന് തവണയാണ് വർധിച്ചത്. അതും 15 രൂപയ്ക്ക് മുകളിലുള്ള വർധനവ്. മറ്റ് സാധനങ്ങളുടെ വിലയും ഒട്ടും കുറവല്ല. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാം എന്ന് കരുതുന്ന മലയാളികൾ വിലവിവര പട്ടിക നോക്കിയാൽ തലയിൽ കൈവെച്ചിരിക്കും. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. […]
Read more

ഓണവിപണി: ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ

ഓണക്കാലത്ത് വിപണിയിൽ ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷന്‍കടകള്‍ വഴി ഓണത്തിന് സ്പെഷ്യല്‍ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ട് നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്. ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണയുണ്ട്. […]
Read more

കൺസ്യൂമർഫെഡ്‌ ഓണം വിപണി 26 മുതൽ സെപ്തംബർ 4 വരെ; സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌

കൊച്ചി: കൺസ്യൂമർഫെഡ്‌ സഹകരണ ഓണം വിപണി 26 മുതൽ സെപ്‌തംബർ നാലുവരെ നടക്കും. സംസ്ഥാന ഉദ്‌ഘാടനം 26ന് വൈകിട്ട് അഞ്ചിന്‌ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. സംസ്ഥാനത്ത്‌ ത്രിവേണി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ സ്റ്റോറുകളിലുമായി 1800 ഓണം വിപണികൾ പ്രവർത്തിക്കും. 13 ഇന നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ സപ്ലൈകോ നിരക്കിൽ നൽകുമെന്ന്‌ കൺസ്യൂമർഫെഡ്‌ ചെയർമാൻ പി എം ഇസ്‌മയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവശ്യ നിത്യോപയോഗസാധനങ്ങൾ (നോൺ- സബ്സിഡി ഇനങ്ങൾ) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix