ഓണാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ. എന്നാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഓണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. മൂന്ന് തവണയായി 15 രൂപയ്ക്ക് മുകളിലാണ് പഞ്ചസാരയ്ക്ക് മാത്രം വില കൂടിയത്. ഓണത്തിന് ഇത്തവണ മധുരം കുറയുമെന്നുറപ്പ്. പഞ്ചസാരയുടെ വില മൂന്ന് തവണയാണ് വർധിച്ചത്. അതും 15 രൂപയ്ക്ക് മുകളിലുള്ള വർധനവ്.
മറ്റ് സാധനങ്ങളുടെ വിലയും ഒട്ടും കുറവല്ല. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാം എന്ന് കരുതുന്ന മലയാളികൾ വിലവിവര പട്ടിക നോക്കിയാൽ തലയിൽ കൈവെച്ചിരിക്കും. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. ഈ ചൊല്ല് യാഥാർത്ഥ്യമാക്കുന്ന രീതിയിൽ ഇത്തവണ ഓണം ഉണ്ണണമെങ്കിൽ ഉള്ളതെല്ലാം വിറ്റ് പെറുക്കണമെന്നാണ് ജനങ്ങളുടെ പ്രതികരണം. പഞ്ചസാരക്ക് പുറമെ വെളിച്ചെണ്ണ അരി എന്നിങ്ങനെ എല്ലാത്തിനും വില വർധിച്ചിട്ടിട്ടുണ്ട്. തിരിവോണത്തിന് ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളു. എന്നാൽ ഇനിയും വില കൂടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.


