Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: p a muhammed riyas

നരിക്കുനിയിൽ എൽ.ഡി.എഫ് റാലി; മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫ് നരിക്കുനി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലെ വൈകീട്ട് നടന്ന റാലി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.നരിക്കുനിയിൽ ഭരണം തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടെ വലിയ പ്രചാരണങ്ങളാണ് വാർഡുകൾ തോറും നടന്നു വരുന്നത്. 15 വാർഡുകളിൽ നിന്ന് 17 വാർഡുകളായി വിഭജനം നടന്ന നരിക്കുനി പഞ്ചായത്തിൽ വരാനിരിക്കുന്ന അഞ്ച് വർഷവും ആര് ഭരിക്കുമെന്ന ചോദ്യമുയരുമ്പോഴും തിരിച്ചു പിടിക്കുമെന്ന് തന്നെയാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്. ഈ തവണ ശക്തമായ തിരിച്ചടികൾ കഴിഞ്ഞ […]
Read more

ഇന്ത്യയിലെ ടൂറിസം വെബ്‌സൈറ്റുകളിലെ സന്ദർശകരിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്‌സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്‌സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്‌സൈറ്റാണ് രണ്ടാം സ്ഥാനത്ത്. ആഗോള റാങ്കിങ്ങിൽ ട്രാവല്‍ സൈറ്റുകളില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 1,18,205 റാങ്കിങ്ങ് പോയിന്റുകളാണ് കേരളത്തിനുള്ളത്. വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിംഗിലും കേരള ടൂറിസം രണ്ടാമതുണ്ട്, 9987 റാങ്കിംഗ് പോയിന്റ്. ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 […]
Read more

എത്ര വിമർശിച്ചാലും റീൽസ് തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സാമൂഹ്യമാധ്യമത്തിലൂടെയുള്ള റീൽസ് തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത നിർമാണത്തിലെ അപാകത സംബന്ധിച്ച് സർക്കാരിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രിമാർ അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. അത്തരം റീൽസുകൾ ജനങ്ങളിൽ എത്തിക്കുന്നത് ചിലർക്ക് ഇഷ്‌ടപ്പെടുന്നില്ല. എത്ര വിമർശിച്ചാലും റീൽസ് ഇടുന്നത് തുടരുകതന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയപാത 66-ൽ സംസ്ഥാന സർക്കാരിന്റെ പങ്ക് നേരത്തേ വിശദീകരിച്ചതാണ്. കോൺഗ്രസും ബിജെപിയും അത് ഉൾക്കൊള്ളാത്തതിന്റെ പിന്നിൽ […]
Read more

തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിനു സമർപ്പിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന്റെ നിർമ്മാണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്മാര്‍ട്ട് റോഡ് വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ലോകമാകെ ശ്റദ്ധിക്കുന്നക് തരത്തിലേക്ക് സ്മാര്‍ട്ട് റോഡുകളിലൂടെ തലസ്ഥാന നഗരി മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈദ്യുതി ലൈന്‍ ഉള്‍പ്പടെ കേബിളുകള്‍ ഭൂമിക്കടയിലൂടെയാണ് നഗരത്തിന്റെ ഭംഗി ഇല്ലാതാക്കുന്ന തരത്തിലുള്ള കേബിള്‍ കൂട്ടമോ വൈദ്യുത പോസ്റ്റുകളോ […]
Read more

ഞങ്ങള്‍ സദസ്സിലും രാജീവ് ചന്ദ്രശേഖര്‍ വേദിയിലുമെന്ന് റിയാസ്; നിങ്ങളുടെ മുന്നണിയുടെ കണ്‍വീനറല്ലേയെന്ന് രാഹുൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച് സാമൂഹികമാധ്യമപോസ്റ്റുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം ലഭിച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു റിയാസിന്റെ പോസ്റ്റ്. റിയാസടക്കമുള്ള സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനും സദസ്സിലാണ് ഇരിപ്പിടം ലഭിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, എം.വി.ഗോവിന്ദന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രമാണ് റിയാസ് പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, ജി.ആര്‍.അനില്‍, സജി ചെറിയാന്‍ എന്നിവര്‍ വേദിയിലുണ്ട്. […]
Read more

രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. ഒന്നാം ഗഡുവായി 10 ശതമാനം അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മോണിറ്ററിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം […]
Read more

ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം; മുഹമ്മദ് റിയാസിന് കേന്ദ്രത്തിന്റെ കൈയ്യടി

തിരുവനന്തപുരം: ഇന്ത്യയുടെ ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം ഊന്നൽ നൽകണം. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി. ‘കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം. നിലവിൽ കേരളം […]
Read more

മലബാറിലെ ടൂറിസം സാധ്യത: ടൂറിസം വകുപ്പിന്റെ ബിടുബി മീറ്റ് ജനുവരി 19 ന് കോഴിക്കോട്

കോഴിക്കോട്: മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം. പരിപാടി രാവിലെ 9 ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മെട്രോ എക്‌സ്‌പെഡീഷന്റെ സഹകരണത്തോടെയാണ് ‘ഗേറ്റ്‌വേ ടു മലബാര്‍: എ ടൂറിസം ബി2ബി മീറ്റ്’ എന്ന പരിപാടി കോഴിക്കോട് […]
Read more

സീപ്ലെയിന്‍ പരീക്ഷണ പറക്കല്‍ ഇന്ന്

ഇടുക്കി: കേരള ടൂറിസത്തില്‍ ചരിത്രമായി സീപ്ലെയിന്‍ ഇന്ന് മാട്ടുപെട്ടിയില്‍ പറന്നിറങ്ങും. കൊച്ചി കായലില്‍ നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പരീക്ഷണപ്പറക്കലാവും ഇന്ന് നടക്കുക. കൊച്ചി ബോള്‍ഗാട്ടി പാലസിന് മുന്നിലെ കായലില്‍ വെച്ച് രാവിലെ 10.30ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. മാട്ടുപ്പെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സീപ്ലെയ്ന്‍ സ്വീകരിക്കുക. പരീക്ഷണ പറക്കലിന്റെ ഭാഗമായി ആ മേഖലയില്‍ രാവിലെ ഒന്‍പത് മണി മുതല്‍ 11 മണി വരെ എല്ലാ […]
Read more

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്. തുരങ്കപാതയുടെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെണ്ടര്‍ ചെയ്തുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വേണ്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു നിയമസഭയെ അറിയിച്ചു. 2022 ഫെബ്രുവരിയിലായിരുന്നു തുരങ്കപാതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer