Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഞങ്ങള്‍ സദസ്സിലും രാജീവ് ചന്ദ്രശേഖര്‍ വേദിയിലുമെന്ന് റിയാസ്; നിങ്ങളുടെ മുന്നണിയുടെ കണ്‍വീനറല്ലേയെന്ന് രാഹുൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച് സാമൂഹികമാധ്യമപോസ്റ്റുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം ലഭിച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു റിയാസിന്റെ പോസ്റ്റ്.

റിയാസടക്കമുള്ള സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനും സദസ്സിലാണ് ഇരിപ്പിടം ലഭിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, എം.വി.ഗോവിന്ദന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രമാണ് റിയാസ് പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, ജി.ആര്‍.അനില്‍, സജി ചെറിയാന്‍ എന്നിവര്‍ വേദിയിലുണ്ട്.

മുഹമ്മദ് റിയാസിന്റെ പോസ്റ്റിന്റെ പൂർണരൂപം;

‘ഞങ്ങള്‍ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വേദിയിലും’ റിയാസ് പോസ്റ്റില്‍ കുറിച്ചു. റിയാസിന്റെ പോസ്റ്റിന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹാസവുമായി എത്തി. നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix