Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: P Sarin

ഇങ്ങനെ പറഞ്ഞാല്‍ പോര; ഡാഷ് മോനേ പ്രയോഗത്തില്‍ പിന്തുണച്ച് സരിന്‍

പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഎം നേതാവ് പി സരിന്‍. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തന്റെ ഒഫിഷ്യല്‍ എക്സ് ഹാന്‍ഡിലില്‍ ഒഫീഷ്യല്‍ ലെറ്റര്‍ ഹെഡില്‍ അഭിസംബോധന ചെയ്ത് എഴുതിയ വരികള്‍ക്ക് ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോരാ എന്നാണ് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘നീ പോ മോനേ വിജയന്‍’ എന്നാണ് ലെറ്ററില്‍ ഉണ്ടായിരുന്നത്. ഇതിന് മറുപടിയായാണ് കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് നടത്തിയ ജനവിധി […]
Read more

അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ട: പി സരിൻ

പാലക്കാട്: അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ടേ വേണ്ടെന്ന് ഡോ. പി സരിൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ ബാബുവിന്‍റെ വാക്കുകൾ ഷെയര്‍ ചെയ്തുകൊണ്ടാണ് സരിന്‍റെ വിമര്‍ശനങ്ങൾ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ പഴയ പരാമര്‍ശങ്ങൾ ഓർമ്മിപ്പിച്ചാണ് സിപിഎം വിമര്‍ശനങ്ങൾ കടുപ്പിച്ചിട്ടുള്ളത്. ഗാസയിൽ മനുഷ്യക്കുരുതി നടത്തിയതിൽ ഇവിടെ പ്രതിഷേധിച്ചിട്ട് എന്തു കാര്യം എന്നാണ് പിഷാരടി പറയുന്നത്. ഇദ്ദേഹം ഒരു അരസംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികൾക്ക് മാത്രമല്ലേ ലോകത്തിൽ ഇസ്രയേലിനെ ന്യായീകരിക്കാൻ […]
Read more

ഡോ. പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും

പാലക്കാട്: ‍ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കുന്നതിനായി സിപിഎം സംസ്ഥാനതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ലെന്നും വിജയസാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുണ്ടെന്നുമാണ് വിവരം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം ലഭിച്ചതായും സൂചനകളുണ്ട്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി. സരിൻ കോൺഗ്രസിൽ നിന്ന് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് മാത്രമാണ് സരിന് എത്താനായത്. […]
Read more

എ കെ ഷാനിബ് DYFI സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയിൽ. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ഷാനിബും പാര്‍ട്ടി വിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആര്‍ഷോ. പി സരിനെ 80000 രൂപ മാസശമ്പളത്തിൽ വിജ്ഞാന കേരളം ഉപദേശകനായി […]
Read more

സൈബറിടത്തിൽ ചെമ്പടയെ ഇനി പി സരിൻ നയിക്കും…?

നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം ഏറെ പിന്നിലാണ്. ഒരുകാലത്ത് സൈബറിടം അടക്കി വാണിരുന്ന സിപിഎം ഇന്ന് പിന്നിലേക്ക് പോയതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്. തുടർച്ചയായി ഭരണത്തിലിരിക്കുന്ന പാർട്ടി ഒട്ടനവധി വിവാദങ്ങളിൽ ആണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗവൺമെന്റിനെതിരായ അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും സൈബർ ഇടങ്ങളിൽ സിപിഎം വലിയതോതിലുള്ള ന്യായീകരണത്തിന്റെ മതിൽ തീർത്തിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ പൂർണമായും കൈവിട്ടു പോയിരിക്കുന്നു. സർക്കാരിനെതിരായി ഉയർന്നുവരുന്ന വിവാദങ്ങളിൽ എവിടെയും ന്യായീകരണത്തിന് സിപിഎം സൈബർ ഹാൻഡിലുകൾ എത്തുന്നതേയില്ല. ഒരുകാലത്ത് സജീവമായി […]
Read more

പാലക്കാട് താമര അപ്രതീക്ഷമാകുന്നു

പാലക്കാട് : വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏഴ് റൗണ്ട് വരെ മാറി മാറി നിന്ന ലീഡ് നില ഇപ്പോള്‍ രാഹുലിന് മാത്രം സ്വന്തമായിരിക്കുകയാണ്. പതിനയ്യായിരത്തിലേറെ വോട്ടിന്റെ ലീഡ് നിലയിൽ മുന്നിലായികഴിഞ്ഞു രാഹുൽ. 15294 വോട്ട് മുന്നിലാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. പിന്നീടുള്ള റൗണ്ടുകളിൽ ഇരുവരും മാറി മാറി മുന്നോട്ടും പിന്നോട്ടുമെത്തുകയായിരുന്നു. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ സ്ക്രീനിലേ തെളിഞ്ഞിട്ടില്ല.
Read more

പാലക്കാടന്‍ പോര് : അവകാശവാദവുമായി മുന്നണികള്‍, പോളിംഗ് കുറഞ്ഞതില്‍ ആശങ്ക

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. ഭൂരിപക്ഷം കുറഞ്ഞത് മൂന്ന് മുന്നണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും കട്ടായം പറയുന്നു. ഇത്തവണ ഏറെ വാശിയേറിയ പാലക്കാടന്‍ പോരാണ് നടന്നത്. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍. പക്ഷെ പ്രചരണത്തിലെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നാണ് കണക്ക് കാണിക്കുന്നത്. 70.51 ആണ് പോളിംഗ് ശതമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളമാണ് […]
Read more

പാലക്കാടന്‍ ജനതയുടെ മനസ്സ് തനിക്കൊപ്പം: പി സരിന്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ വിധിയെഴുത്തുമ്പോള്‍ ജനതയുടെ മനസ്സ് തങ്ങള്‍ക്കൊപ്പമെന്ന് സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടാണ് ഇത്തവണ. അത് വോട്ടര്‍മാരുടെ മുഖഭാവങ്ങളില്‍ നിന്ന് മനസിലാവുമെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് ശതമാനം കുറയുകയുമില്ല. ഇരട്ടവോട്ടുള്ളവരാരും പോളിംഗ് ബൂത്തിലേക്ക് എത്തില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പാലക്കാടന്‍ ജനതയുടെ തീരുമാനം അട്ടിമറിക്കാനാകില്ലെന്നും അവര്‍ വികസനം പരിഗണിച്ച് വോട്ട് ചെയ്യുമെന്നും സരിന്‍ പറഞ്ഞു. വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലുണ്ടാവും. ഈ കണക്ക് സത്യമാണെന്ന് വൈകുന്നേരത്തോടെ മനസിലാകും. […]
Read more

പാലക്കാട് വിധിയെഴുതുന്നു

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു.യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. മൂന്ന് മുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഏറെ നാടകീയ സംഭവങ്ങളാണ് പാലക്കാട് ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നടന്നത്. പി സരിന്‍ കോണ്‍ഗ്രസ് പാളയം വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം സന്ദീപ് വാര്യരുടെ സസ്‌പെന്‍സ് വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ […]
Read more

പാലക്കാട് പോളിങ് ബൂത്തിലേയ്ക്ക്

പാലക്കാട് : കേരളം ഇളക്കിമറിച്ച വിവാദങ്ങള്‍ക്കൊടുവില്‍ പാലക്കാട് വിധിയെഴുതാനെത്തുന്നു. യു.ഡി.എഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ, എൻ.ഡി.എ.യുടെ സി. കൃഷ്ണകുമാർ, എൽ.ഡി.എഫ്. സ്വതന്ത്രൻ ഡോ. പി. സരിൻ എന്നിവരുൾപ്പെടെ പത്ത് സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഇതിൽ രണ്ട് രാഹുൽമാരാണ് ഉൾപ്പെടുന്നത്. സ്വതന്ത്രരിൽ ഒന്നോരണ്ടോ പേർ മാത്രമാണ് പ്രചാരണരംഗത്തുണ്ടായിരുന്നത്. സരിന്‍റെ കളം മാറ്റവും നില ട്രോളിബാഗും സന്ദീപ് വാര്യരുടെ കൂടുമാറ്റവുമൊക്കെ ഏത് രീതിയിലാണ് സ്വീകരിക്കപ്പെട്ടതെന്ന് ജനങ്ങള്‍ ഇന്ന് പോളിങിലൂടെ നിര്‍ണ്ണയിക്കും. 1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. […]
Read more
Advertisement
WhiteswanTV Footer