Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: p v anwar

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്റെ കാലാവധി ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും അടുത്ത പോസ്റ്റിങ്ങ് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ല. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തത്. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത്തിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് […]
Read more

യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താല്പര്യം:കത്ത് കൈമാറി പി വി അൻവർ

യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമെന്ന് കാണിച്ച് നേതൃത്വത്തിന് കത്തയച്ച് മുൻ എംഎൽഎ പി വി അൻവർ. രാജി വെക്കേണ്ട സാഹചര്യം അടക്കം വ്യക്തമാക്കിയും യൂഡിഎഫ് പ്രേവേശനം സൂചിപ്പിച്ചുമുള്ള കത്താണ് പി വി അൻവർ അയച്ചത്. ഇടതുപക്ഷത്തു നിന്ന് വിടപറയേണ്ടി വന്ന സാഹചര്യം ,എം എൽ എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം തുടങ്ങിയവ കാര്യങ്ങളും ഉൾപ്പെടുത്തിയ കത്താണ് അൻവർ നേതൃത്വത്തിന് കൈമാറിയത്. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച […]
Read more

സമ്മർദ്ദ ശക്തിയാകുവാൻ ലീഗ്- മാണി കോൺഗ്രസ്- തൃണമൂൽ കൂട്ടുകെട്ട്

കേരള രാഷ്ട്രീയം എപ്പോഴും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടെ നിലപാടുകളും കേരള രാഷ്ട്രീയത്തിൽ സ്ഥിരതയുള്ളതല്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിമറിയുന്ന രാഷ്ട്രീയ രീതിയാണ് കേരളത്തിലേത്. പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ചെലുത്തുന്ന സമ്മർദ്ദങ്ങൾ അധികാര മാറ്റങ്ങൾക്കും നിർണായക സംഭവവികാസങ്ങളിലേക്കും നയിക്കാറുണ്ട്. ന്യൂനപക്ഷങ്ങൾക്ക് അനുസൃതമായ രാഷ്ട്രീയ സമവാക്യങ്ങൾ കേരളം പൊതുവേ എല്ലാ കാലത്തും ചർച്ച ചെയ്യുന്ന ഒന്നാണ്. വടക്കൻ കേരളത്തിൽ മുസ്ലിംലീഗും മധ്യകേരളത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ന്യൂനപക്ഷങ്ങളുടെ കാവൽക്കാരായി നിലകൊണ്ടു പോരുകയും ആയിരുന്നു. ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ […]
Read more

അൻവർ പറഞ്ഞത് പച്ചക്കള്ളം : അൻവറിനെതിരെ മുഖ്യമത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥനരഹിതവും ദുരുദ്ദേശപരവുമെന്ന പ്രതികരണവുമായി മുഖ്യമത്രിയുടെ പൊളിറ്റിക്കൽ സെക്രെട്ടറി പി ശശി . വി ഡി സതീശനെതിരെ അഴിമതി ആരോപണം താൻ ഉന്നയിക്കാൻ ആവശ്യപ്പെട്ടു എന്ന പറയുന്നത് പച്ചക്കളമാണെന്നും അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നും പി ശശി വ്യക്തമാക്കി. പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവർ പ്രതിപക്ഷനേതാവിനോട് ക്ഷമാപണവുമായി എത്തിയത് . പിതാവിനെ പോലെ സ്‌നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു എന്നും […]
Read more

പ്രതിപക്ഷ നേതാവിന് നേരിടേണ്ടി വന്ന മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു: പി വി അൻവർ

അഴിമതി ആരോപണം ഉന്നയിച്ചതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മാപ്പ് ചോദിച്ച് പി വി അൻവർ . രാജിക്ക് പിന്നാലെയായിരുന്നു അൻവറിന്റെ ക്ഷമാപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തി. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. 150 കോടിയുടെ അഴിമതി സതീശന്‍ നടത്തിയെന്ന് എംഎല്‍എ […]
Read more

അൻവറിലൂടെ മമതയുടെ ലക്ഷ്യം ‘കോൺഗ്രസ് മുക്ത ഭാരതം’

ഇടതുപക്ഷവുമായി കൊമ്പുകോർത്ത് പി വി അൻവർ എംഎൽഎ സ്ഥാനവും രാജിവെച്ച് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുമ്പോൾ അൻവറിനേക്കാൾ ലക്ഷ്യങ്ങൾ അതിലുള്ളത് മമതാ ബാനർജിക്ക് ആണ്. അധികാരത്തിന് പുറത്താണെങ്കിലും സംഘടനാപരമായി കോൺഗ്രസ് പാർട്ടി ഏറ്റവും ശക്തമായി മുന്നോട്ടുപോകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും കോൺഗ്രസിന് കൃത്യമായ ആൾ ബലമുണ്ട്. ഏതു പ്രദേശത്തും ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുവാനുള്ള കരുത്ത് ഇന്നും കോൺഗ്രസിന് കൈമോശം വന്നിട്ടില്ല. മാത്രവുമല്ല അഖിലേന്ത്യാ തലത്തിൽ പോലും കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ […]
Read more

നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണയെന്ന് പിവി അൻവർ

തിരുവനന്തപുരം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുന്ന് പിവി അൻവർ. ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂർ അറിയുന്ന ആളെ സ്ഥാനാർത്ഥി ആക്കണം. ആ മേഖലയിൽ ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. നിയമ സഭയിൽ വിഡി […]
Read more

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ . സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ എംഎൽഎ സ്ഥാനം രാജിവച്ചത്.നേരത്തെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.ഇതോടെ തുടർന്നുള്ള കാര്യങ്ങൾ വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം […]
Read more

തൃണമൂൽ കോൺഗ്രസിലൂടെ അൻവറിന്റെ ലക്ഷ്യം ‘സിപിഎമ്മിന്റെ പതനം’

മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ സർപ്രൈസുകൾക്കപ്പുറത്തേക്ക് പി വി അൻവർ എംഎൽഎ ഒടുവിൽ തന്റെ രാഷ്ട്രീയ അഭയം കണ്ടെത്തിയിരിക്കുന്നു. യുഡിഎഫിലേക്ക് അൻവർ പ്രവേശിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇടയിലാണ് അൻവർ തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുന്നത്. അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശനം ഒന്നിലേറെ ലക്ഷ്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ്. ബംഗാളിനെ അടക്കിവാഴുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ മുഖമാണ്. ഒരുപക്ഷേ കോൺഗ്രസിന് പോലും അപ്പുറത്തേക്ക് മമതയിലേക്ക് ഇന്ത്യ മുന്നണി കൊണ്ടുവന്ന് എത്തിക്കുവാൻ ശ്രമിക്കുന്നവരും ഏറെയാണ്. പശ്ചിമബംഗാൾ പോലൊരു സംസ്ഥാനത്ത് അധികാരത്തിന്റെ […]
Read more

അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം: കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ ഉടനുണ്ടാവില്ല

പി.വി.അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ ഉടൻ ഉണ്ടാവില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ നേരിൽ കാണാൻ അൻവറും നീക്കം നടത്തിയിരുന്നു.പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് നിലപാട്. ഇതിന് ശേഷമേ യുഡ‍ിഎഫ് പ്രവേശനം ആലോചിക്കാവൂ എന്നാണ് കോൺഗ്രസ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മയപ്പെട്ടുള്ള പ്രതികരണം, കെ. സുധാകരന്‍റെ പിന്തുണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix