Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Paddy procurement

തരിശുനിലത്ത് പൊന്നണിയിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ

കോട്ടയം: കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പുമായി രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ തരിശുനിലത്ത് നൂറുമേനി വിളയിച്ചു. രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ കൊണ്ടാട് വാർഡിലെ ചൂരവേലിൽ പാടത്താണ് വിദ്യാർത്ഥികൾ നെൽകൃഷി നടത്തിയത്. നാശോന്മുഖമാകുന്ന നെൽവയലുകളെ പുനരുജ്ജീവിപ്പിക്കാനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതാനുമാണ് ഈ മാതൃകാപരമായ പദ്ധതിക്ക് വിദ്യാർത്ഥികൾ തുടക്കമിട്ടത്. പൂർണ്ണമായും ജൈവരീതിയിൽ, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷി പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ‘കന്നും കുളമ്പൻ’ എന്ന നാടൻ വിത്തിനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പ്രകൃതികൃഷി പ്രചാരകനായ മധു […]
Read more

വെമ്പള്ളി പാടശേഖരത്തിൽ കൊയ്ത്തുത്സവത്തിന് ആവേശകരമായ തുടക്കം

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ വെമ്പള്ളി പാടശേഖരത്തിൽ ഈ വർഷത്തെ കൊയ്ത്തുത്സവത്തിന് ഉജ്ജ്വല തുടക്കമായി. തമ്പി കാവുംപറമ്പിൽ കൊയ്ത്തുത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് ടി.ടി. തോമസ്, സെക്രട്ടറി ബിബിൻ തെക്കേ പൂവക്കളം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. പ്രദേശത്തെ നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകർക്കിടയിൽ കൂട്ടായ്മയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനുമായാണ് ഇത്തരമൊരു ഉത്സവം സംഘടിപ്പിച്ചത്. കൊയ്ത്തുത്സവം കാർഷിക മേഖലയ്ക്ക് വലിയ പുതുഊർജ്ജം പകരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു. പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ, പ്രദേശവാസികൾ തുടങ്ങി വലിയൊരു ജനവിഭാഗം […]
Read more

നെല്ല്‌ സംഭരണം: സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ 900 കോടി രൂപ കുടിശികയാണ്‌. 2017 മുതലുള്ള കുടിശിക തുകയാണിത്‌. കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന […]
Read more
Advertisement
WhiteswanTV Footer