Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakadu

വാളയാർ ആൾക്കൂട്ട കൊലപാതകം; ഏഴ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ ഏഴ് പ്രതികൾക്ക് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. 2025 ഡിസംബർ 17ന് വൈകിട്ടാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. മോഷ്ടാവാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകളടക്കം 20 പേരാണ് കേസിലെ പ്രതികൾ. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ […]
Read more

പി വി അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവി: എ കെ ബാലൻ

പാലക്കാട്: പി വി അന്‍വറിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് എ കെ ബാലൻ. ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും, ഒരിടത്തും ഉറച്ചുനിൽക്കില്ലന്നുമാണ് എ കെ ബാലന്റെ വിമർശനം. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും നഷ്ട്ടപെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അൻവർ എന്നും കൂട്ടിച്ചേർത്തു. സിപിഎം വിട്ടുപോയവർക്ക് അൻവറിന്റെ കൂടെ അധിക കാലം നിൽക്കാൻ കഴിയില്ലെന്നും എ കെ ബാലൻ പറഞ്ഞു. അൻവറിന്റെ രാഷ്ട്രീയ കൂടുമാറ്റത്തെയും പുതിയ പാർട്ടി പ്രഖ്യാപനത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു […]
Read more

ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി കുട്ടി മരിച്ചു

പാലക്കാട്: ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു. അസം സ്വദേശികളായ അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരണപ്പെട്ടത്. പാല് കൊടുത്തപ്പോൾ തന്നെ കുഞ്ഞിന് ബോധക്ഷയം ഉണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ചായിരുന്നു സംഭവം.
Read more

ക്ഷേത്രദർശനത്തിന് എത്തിയ വയോധികയുടെ മാലകവർന്നു

പാലക്കാട്: ക്ഷേത്ര ദർശനത്തിനെത്തിയ എഴുപത്തിമൂന്നുകാരിയുടെ കഴുത്തിൽ നിന്നു സ്വർണമാല പിടിച്ചുപറിച്ചു. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി നെടിയങ്കൽ ബേബി സരോത്തിൻ്റെ 3 പവനോളം തൂക്കം വരുന്ന മാലയാണു   പിടിച്ചുപറിച്ചത്.  പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു ബുധനാഴ്ച രാവിലെ നഗരത്തിലെ സുന്ദരയ്യർ റോഡിൽ നിന്നു ബസ് സ്റ്റാൻഡ് പരിസരത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്തായിരുന്നു പിടിച്ചുപറി. ക്ഷേത്രത്തിൽ തൊഴുതു വീട്ടിലേക്കു മടങ്ങാനായി ബസ് സ്റ്റാൻഡിലേക്കു നടന്നു പോകുന്നതിനിടെയാണ് നടന്നു വന്നയാൾ മാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്ന് […]
Read more
Advertisement
WhiteswanTV Footer