Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Parliament meeting

പ്രതിപക്ഷ ബഹളത്തില്‍ പാ‍ർലമെൻ്റ് ഇന്നും സ്തംഭിച്ചു

ഡൽഹി: പാ‍ർലമെൻ്റ് ഇന്നും പ്രതിപക്ഷ ബഹളത്തിൽ തടസ്സപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക് സഭയില്‍ ബഹളം വച്ചത്. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം തേടി രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി അസാധാരണ സംഭവമാണെന്നും അതിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
Read more

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസപ്പെട്ടു

അനീഷ എം എ-സബ് എഡിറ്റർ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും നടപടിക്രമങ്ങള്‍ ഇന്നും തടസ്സപ്പെട്ടു. ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങുന്നത്. ഇന്നും സംഭാല്‍, ഗൗതം അദാനി, മണിപ്പൂര്‍ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. എന്നാല്‍ ഇരുസഭകളിലും നോട്ടീസിന് അനുമതി ലഭിച്ചില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടങ്ങി. ലോക്‌സഭയില്‍ ചോദ്യോത്തരവേള ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷബഹളം നിയന്ത്രണാതീതമായതോടെ ഇരുസഭകളും നാളെ […]
Read more

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: അദാനി വിഷയം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടും വഖഫ് ബില്ലും മണ്ണിപ്പൂര്‍ വിഷയവും അടക്കം സഭയില്‍ ചര്‍ച്ചയാകും. ബില്ലുകളില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സിപിഐഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും ലോക്‌സഭാ നടപടികള്‍ ആരംഭിക്കുക. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വഖഫ് […]
Read more

വഖഫ് ബില്ലിലെ ജെപിസി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും; തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് പരിക്ക്

വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. ബിജെപിയുടെ ജഗദാംബിക പാല്‍ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചു. തുര്‍ടന്ന് ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് […]
Read more

Recent News

Advertisement
WhiteswanTV Footer