മഞ്ഞുവാരി തിന്നുന്ന പെൻഗ്വിനുകൾ; ഒരുറക്കം 4 സെക്കന്‍ഡ് വരെ
അടുത്തടുത്ത് വീടുവച്ചു താമസിക്കുന്നതു മനുഷ്യരുടെ പ്രത്യേകതയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്ന പലതരം ജീവികളുമുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തരായ ജീവികളാണ് അന്റാർട്ടിക്കയിലെ ചിൻസ്ട്രാപ് പെൻഗ്വിനുകൾ. ബ്രീഡിങ് കോളനികളിൽ താമസിക്കുന്നവയാണ് ഈ പെൻഗ്വിനുകൾ. പതിനായിരക്കണക്കിന് പെൻഗ്വിനുകളാണ് ഓരോ കോളനികളിലും താമസിക്കുന്നത്. അടുത്തടുത്ത് കൂടുകളൊരുക്കിയാണ് ഇവയുടെ താമസം. പൈഗോസെലിസ് അന്റാർട്ടിക്കസ് എന്നാണ് ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ ശാസ്ത്രനാമം. ഇവയുടെ ശരീരത്തിലുള്ള ചെറിയ കറുത്ത വര കാരണമാണ് ചിൻസ്ട്രാപ് പെൻഗ്വിനുകൾ എന്നിവർക്ക് പേര് കിട്ടിയത്. തെക്കൻ പസിഫിക്, അന്റാർട്ടിക് സമുദ്രതീരങ്ങളിലാണ് ഈ പെൻഗ്വിനുകൾ അധിവസിക്കുന്നത്. റിങ് […]
Read more

