നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയർലൈൻസിന്റെ യാത്രാവിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ തെന്നിമാറി. ടർബോപ്രോപ്പ് വിഭാഗത്തിൽപ്പെടുന്ന ATR 72-500 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് ഭദ്രാപൂരിലേക്ക് എത്തിയ വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്നു. അപകടത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ സ്ഥിരീകരിച്ചു. വിമാനം റൺവേയിൽ നിന്ന് സമീപത്തെ ഒരു അരുവിക്കരയിലേക്കാണ് തെന്നിമാറിയതെന്നും വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും അറിയിച്ചു. സംഭവത്തെ തുടർന്ന് കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക സംഘത്തെയും […]
Read more

