Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: plane crash

ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീണു; പൈലറ്റടക്കം 4 പേർ കൊല്ലപ്പെട്ടു

ബ്രസീലിയ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഇറക്കത്തിനിടെ ചെറുവിമാനം ഒരു ഭക്ഷണശാലയുടെ മുകളിലേക്ക് തകർന്നു വീണ് നാല് പേർ മരിച്ചു. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇറക്കത്തിനായി താഴ്ന്ന് പറന്ന വിമാനം ഇറക്കപ്പാതയ്ക്കരികിലെ വൈദ്യുത തൂണിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു ജനവാസ മേഖലയിലുള്ള ഭക്ഷണശാലയിലേക്ക് പതിക്കുകയായിരുന്നു.അപകടത്തിൽ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. തകർച്ചയ്ക്ക് പിന്നാലെ വൻ തീപിടിത്തവും ഉണ്ടായി. സംഭവസമയത്ത് ഭക്ഷണശാല അടഞ്ഞുകിടന്നിരുന്നതിനാൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും […]
Read more

ബൊളീവിയൻ എയർഫോഴ്സ് വിമാനം തകർന്നുവീണു; 15 പേർ കൊല്ലപ്പെട്ടു

അമേരിക്ക: പുതിയതായി അച്ചടിച്ച കറൻസിയുമായി പോയ ബൊളീവിയൻ എയർഫോഴ്സ് വിമാനം തകർന്നുവീണു. അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു. എൽ ആൾട്ടോ നഗരത്തിലെ തിരക്കേറിയ ഹൈവേയിലേക്കാണ് വിമാനം തകർന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ വാഹനങ്ങളിൽ സഞ്ചരിച്ചവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിമാനം പറന്നുയരുന്നതിനിടെയാണോ അതോ ഇറങ്ങുന്നതിനിടെയാണോ അപകടമുണ്ടായതെന്നും അന്വേഷിച്ചു വരികയാണ്. ബൊളീവിയൻ വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ ബാങ്ക് നോട്ടുകൾ മറ്റ് നഗരങ്ങളിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു ദുരന്തം.സംഭവത്തിൽ ബൊളീവിയൻ […]
Read more

മഹാരാഷ്ട്രയിൽ വിമാനാപകടം; ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

മഹാരഷ്ട്ര: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു. അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. ലാൻ്റിം​ഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു.  മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ യാത്ര തിരിച്ചത്. അജിത് പവാറുൾപ്പെടെ 6 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ​
Read more

പോളണ്ടില്‍ എയര്‍ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണു

വാര്‍സോ: മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണ് പോളിഷ് സൈന്യത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമല്ല.”എഫ് 16 വിമാനാപകടത്തില്‍, പോളിഷ് സൈന്യത്തിലെ പൈലറ്റാണ് മരിച്ചത്.
Read more

യുഎസ് നാവിക സേനയുടെ F35 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നുവീണു

വാഷിങ്ടണ്‍ : യുഎസ് നാവികസേനയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് കാലിഫോര്‍ണിയയില്‍ തകര്‍ന്നുവീണു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തില്‍ നിന്ന് ഏകദേശം 64 കിലോമീറ്റര്‍ അകലെ ലെമൂറിന് സമീപം നേവല്‍ എയര്‍ സ്റ്റേഷനടുത്താണ് ലോകത്തിലെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ വിമാനമായി കണക്കാക്കപ്പെടുന്ന എഫ്-35 തകര്‍ന്ന് വീണത്. പൈലറ്റ് അപകടത്തില്‍ നിന്ന് വിജയകരമായി രക്ഷപ്പെട്ടതായും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും യുഎസ് നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അപകടസമയത്ത് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് […]
Read more

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളിയടക്കം രണ്ടുപേർ മരിച്ചു

ഒട്ടോവ: കാനഡയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി പൈലറ്റടക്കം രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശിനിയായ സാവന്ന മേയ് റോയ്സ് (20) എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത്. ആശയവിനിമയ സംവിധാനങ്ങളിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ച പ്രദേശിക സമയം 8.45 ഓടെ സ്റ്റെയിൻബാക്കിന് സമീപമാണ് അപകടമുണ്ടായത്. ഹാർവ്സ് എയറിലെ ഫ്ലൈറ്റ് സ്കൂളിലെ റൺവേയ്ക്ക് സമീപത്ത് വെച്ചാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ഒരേസമയം പറന്നിറങ്ങാൻ ശ്രമിച്ചതാണ് ദാരുണമായ […]
Read more

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്തത് ടേക് ഓഫിന് ശേഷം

ദില്ലി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ സംഭവത്തിൻ്റെ ദുരൂഹത വർധിച്ചു. പറന്നുയർന്ന് സെക്കൻ്റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും ‘താൻ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്‌സ് റെക്കോഡിൽ ഉണ്ട്. അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെയാണ്.
Read more

കാനഡയിൽ വിമാനാപകട൦; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 മരണം

കാനഡ: കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
Read more

അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നൽകാമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. നിലപാട് പാർലമെൻ്ററി സമിതികളെ ഇന്നറിയിക്കും. ബ്ലാക്ക് ബോക്സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ലാബിൽ പരിശോധന തുടരുകയാണ്. സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ ഹാജരാകും. വിമാന കമ്പനി പ്രതിനിധികളെ നാളെ കേൾക്കുമെന്നും അറിയിപ്പ്. എയർ ഇന്ത്യ, ബോയിംഗ് പ്രതിനിധികൾ നാളെ സമിതികൾക്ക് മുൻപിൽ ഹാജരാകണം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ട്രാൻസ്പോർട്ട് സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് അഹമ്മദാബാദ് […]
Read more

എയർ ഇന്ത്യ സാറ്റ്സിലെ ആഘോഷം; 4 മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ

ഗുരുഗ്രാം: അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എയർ ഇന്ത്യ സാറ്റ്സിലെ വിവാദ ആഘോഷത്തിൽ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ. വിമാനാപകടത്തിന്റെ ദുഖാചരണം നിലനിൽക്കെ ഓഫീസ് പാർട്ടി നടത്തിയതിനാണ് നടപടി സ്വീകരിച്ചത്. ജൂൺ 20 നായിരുന്നു സംഭവം. പാർട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എയർ ഇന്ത്യയ്ക്ക് നേരെ വലിയ വിമർശനം ഉയർന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer