Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police

റെയിൽവെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ക്കുനേരെ കല്ലെറിഞ്ഞു; 2 പേർ പിടിയിൽ

തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന റെയിൽവേ ജീവനക്കാർക്കു നേരെ കല്ലെറിഞ്ഞ പ്രതികൾ പിടിയിൽ. പാറശാല കരുമാനൂർ സ്വദേശി പ്രവീൺ(30), മുര്യങ്കര സ്വദേശി സുബീഷ്(21) എന്നിവരാണ് പാറശാല റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10ന് പാറശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് മദ്യപിച്ചെത്തിയ സംഘം ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാർക്കുനേരെ കല്ലെറിഞ്ഞത്. പാളത്തിലൂടെ നടന്ന് വന്നതിനാൽ പെട്ടന്നുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് ഒന്നും ചെയ്യാനായില്ല. ആക്രമണത്തിൽ ഒരാൾക്ക് കാര്യമായ പരിക്കേറ്റിരുന്നു. സംഭവത്തിൽ ജീവനക്കാർ പാറശാല റെയിൽവേ പൊലീസിന് പരാതി നൽകി. തുടര്‍ന്ന് […]
Read more

ലോഡ്ജിൽ മുറിയെടുത്ത് നടത്തിയത് എംഡിഎംഎ കച്ചവടം

കൊച്ചി: എറണാകുളത്ത് സ്വകാര്യ ലോഡ്ജിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ എംഡിഎംഎ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾ വാങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ നേതൃത്വത്തിൽ […]
Read more

കോട്ടക്കുന്നില്‍ ഓപ്പണ്‍ വര്‍ക്ക് ഏരിയയിൽ നടന്നത് കള്ളത്തോക്ക് നിര്‍മാണം

കാസർഗോഡ്: കോട്ടക്കുന്നില്‍ കള്ളത്തോക്ക് നിര്‍മ്മാണ കേന്ദ്രം പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഒറ്റപ്പെട്ട സ്ഥലത്ത് വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു കണ്ണൂര്‍ കാര്‍ത്തികപുരം സ്വദേശി അജിത്ത് കുമാര്‍ തോക്കുകള്‍ നിര്‍മ്മിച്ചിരുന്നത്.വീടിന്‍റെ ഓപ്പണ്‍ വര്‍ക്ക് ഏരിയയിലാണ് കള്ളത്തോക്ക് നിര്‍മ്മാണം യഥേഷ്ടം നടന്നിരുന്നത്. പൊലീസ് ഇവിടെ നിന്ന് കള്ളത്തോക്ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച പ്രധാന സാധനങ്ങളെല്ലാം കണ്ടുകെട്ടി കൊണ്ട് പോയിട്ടുണ്ട്. ബാക്കിയുള്ളവ ഇവിടെ കാണാം. അരം, ഉളി, ഇരുമ്പ് പാളി, വെല്‍ഡിംഗ് കണ്ണട തുടങ്ങിവയെല്ലാം ഈ നിര്‍മ്മാണ സ്ഥലത്ത്. പൂര്‍ണ്ണ ഉപകരണ സജ്ജമായിട്ടായിരുന്നു […]
Read more

124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

തൃശൂര്‍: ഗുരുവായൂരില്‍ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ അന്‍സാറിനെയാണ് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൈക്കാട് പള്ളി റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍നിന്നാണ് പ്രത്യേകം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍നിന്ന് രണ്ട് ഡബ്ബകളിലായി സൂക്ഷിച്ച ഓയിലും പിടിച്ചെടുത്തു. ചെറിയ ഡബ്ബയില്‍ ഒരു […]
Read more

അരുവിക്കരയിലെ സ്‌കൂളിൽ അഞ്ച് അധ്യാപകരെ തടവിലാക്കി സമരക്കാർ

തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിനിടെ സ്‌കൂൾ തുറന്ന അധ്യാപകരെ പൂട്ടിയിട്ടു. അരുവിക്കര എൽപി സ്‌കൂളിലാണ് സംഭവം. ഈ സ്കൂളിലെ അഞ്ച് അധ്യാപകരെയാണ് പുറത്ത് നിന്ന് എത്തിയ സമരക്കാർ മുറിക്കകത്ത് പൂട്ടിയിട്ടത്. ഏറെ നേരം മുറിക്കകത്ത് നിന്ന അധ്യാപകരെ സ്‌കൂൾ സമയം കഴിഞ്ഞിട്ടും തുറന്നുവിടാൻ സമരക്കാർ തയ്യാറായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് പൂട്ട് തല്ലിപ്പൊളിച്ച് അധ്യാപകരെ പുറത്തിറക്കിയത്. അരുവിക്കര സി.ഐ യുടെ നേതൃത്വത്തിലെ സംഘമാണ് പൂട്ട് പൊളിച്ചത്. അധ്യാപകരെ പൂട്ടിയ സമരക്കാർ സ്കൂളിന്റെ ഓഫീസ് പൂട്ടും കൊണ്ടുപോയി. വയനാട് മക്കിയാടും […]
Read more

6.5 ​ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. അസം നാഗോൺ സ്വദേശി അസറുൾ ഇസ്ലാമിനെയാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതി അസാമിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. പെരുമ്പാവൂരിൽ ഒരു ഡപ്പിക്ക് 850 രൂപ നിരക്കിൽ വില്പന തുടരുന്നതിനിടെയാന് പ്രതി പോലീസ് പിടിയിലായത്.
Read more

വാഹന പരിശോധനയ്ക്കിടെ കണ്ടെടുത്തത് 1200 ഗ്രാം കഞ്ചാവ്

ആലപ്പുഴ: വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത് 1200 ഗ്രാം കഞ്ചാവ്. ആലപ്പുഴ പൂച്ചാക്കലിൽ ആണ് സംഭവം. പിടിയിലായത് ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി കണ്ണാംപറമ്പിൽ പ്രവീൺ (24), അരൂക്കുറ്റി കൈപ്പാറച്ചിറ ജ്യോതിഷ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൂച്ചാക്കൽ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പ്രധാനപ്പെട്ട പ്രദേശങ്ങളിലെ റോഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. […]
Read more

1.5 കിലോ കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് പിടിയിൽ

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് പിടിയിൽ. മങ്കാട് സ്വദേശി സച്ചിനെയാണ് എക്സ്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തി. കോൺഗ്രസ് കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സച്ചിൻ. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് സച്ചിൻ പിടിയിലായത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ മറ്റൊരാളിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ചടയമംഗലം എക്സ്സൈസ്സ് സംഘം പ്രതിയെ പിടികൂടിയത്. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ […]
Read more

വിസ്മയ കേസ്: പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്. ജസ്റ്റിസുമാരായ എം എം സുന്ദരേശ്, വിനോദ ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ചാണ് കിരണിന് ജാമ്യം നല്‍കിയത്. നാലര വര്‍ഷമായി ജയിലിലാണെന്ന വാദം കോടതി അംഗീകരിച്ചു. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നത് വൈകിപ്പിക്കുന്നത് നീതിനിഷേധമാണെന്ന് ഇയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ […]
Read more

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ആറ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix