Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police

12കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് നെന്മാറയിൽ 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. 24 വയസുകാരനായ സൻസാർ ആണ് അറസ്റ്റിലായത്. നെന്മാറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ന് ആണ് സംഭവം നടന്നത്. സ്കൂൾ വിട്ട് ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കയ്യിൽ പിടിച്ചുവെന്നും, കൈ പിടിച്ച് വലിച്ച് തിരിക്കുകയും ചെയ്തുവെന്നുമാണ് പൊലീസിന് നൽകിയ പരാതി. നെന്മാറ പൊലീസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഫാതിൽ […]
Read more

വിവാഹ മോചനത്തിന് സഹായിച്ചു; വീട് കയറി ആക്രമണം 3 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി നടത്തിയ അക്രമത്തെ തുടര്‍ന്ന് കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. കൊടിയത്തൂര്‍ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാല്, ഭാര്യ ഫസീല ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ അലീല്‍ ജവാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഫസീലയുടെ സഹോദരനായ അസ്ലം വിവാഹ മോചിതനായിരുന്നു. അസ്ലം വിവാഹം ചെയ്ത യുവതിയുടെ സഹോദരനായ സ്വലൂപിന്റെ […]
Read more

ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി ഖുല്‍ഫി യാസിനെ(മുഹമ്മദ് യാസിന്‍)യാണ് എലത്തൂർ പൊലീസ് മടിവാളയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയിൽ എംഡിഎംഎ, മെത്താഫിറ്റമിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്ന പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിനെ ചോദ്യം ചെയ്തതാണ് ഇയാളിലേക്ക് അന്വേഷണം നീളുന്നതിൽ നിർണായകമായത്. നുഫൈൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലത്തൂർ ഇന്‍സ്‌പെക്ടര്‍ […]
Read more

വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയ അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. കോട്ടയം കുമരനല്ലൂര്‍ സ്വദേശി രാഹുലിനെയാണ് പേരാമ്പ്ര പൊലീസ് രണ്ടു വര്‍ഷത്തിന് ശേഷം പിടികൂടിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പേരാമ്പ്രയിലെ കോളേജ് അധ്യാപക ദമ്പതികളുടെ മകന്‍റെ ട്യൂഷന്‍ അധ്യാപകനായിരുന്നു കോട്ടയം സ്വദേശി രാഹുല്‍. പേരാമ്പ്രയിലെ ട്യഷന്‍ കേന്ദ്രത്തില്‍ വെച്ച് കുട്ടിയുടമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ 2022ല്‍ കടമായി ചെറിയ […]
Read more

മദ്യപാനത്തിനിടെ ഫാം ഹൗസില്‍ തര്‍ക്കം; അന്വേഷണത്തിനെത്തിയ എസ്‌ഐയെ വെട്ടിക്കൊന്നു

തിരുപ്പൂര്‍: അണ്ണാ ഡിഎംകെ എംഎല്‍എ സി.മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ വച്ച് സബ് ഇന്‍സ്‌പെക്ടറെ വെട്ടി കൊന്നു. ഉദുമല്‍പേട്ട കൂടിമംഗലം മുങ്കില്‍തൊഴുവ് ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം അന്വേഷിക്കാനെത്തിയ സ്‌പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖവേല്‍ (52) ആണ് മരിച്ചത്. കേസില്‍ 5 പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫാം ഹൗസിലെ ജോലിക്കാരനായ മൂര്‍ത്തി, മകന്‍ തങ്കുപാണ്ഡി എന്നിവര്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫാംഹൗസില്‍ […]
Read more

പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പാലക്കാട് പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് ചെർപ്പുളശ്ശേരി പോലീസ്. ചെർപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്. ലോറി ഡ്രൈവറായ ഷജീർ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നൽകുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേർതിരിച്ച് ഇറച്ചി ജാക്കി ലിവർ കൊണ്ട് അടിച്ചു പരത്തിയ ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. […]
Read more

ഡോക്ടറുടെ വീട്ടിൽ കയറി കവർച്ച, സ്വർണവും പണവും കവർന്ന കൂട്ടാളി ഒളിവിൽ

തിരുവനന്തപുരം: ഡോക്ടറുടെ വീട്ടിൽ കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ. ഹാർബർ റോഡിൽ ഡോക്ടർ എച്ച് എ റഹ്മാന്‍റെ കുടുംബ വീട്ടിൽ കയറി ആറ് ഗ്രാം സ്വർണവും 40000 രൂപയും കവർന്ന കേസിലാണ് കോവളം കെ എസ് റോഡ് അനിൽ ഭവനിൽ അരുൺ പിടിയിലായത്. ഞായറാഴ്ച വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വാതിൽ തുറന്നു കിടക്കുന്നത് കണ്ട അയൽവാസികളാണ് വീട്ടുകാർക്ക് വിവരം നൽകിയത്. പിന്നാലെ വീട്ടുകാരെത്തിയെങ്കിലും പിൻവാതിൽ കുത്തിത്തുറന്ന് ഉള്ളില്‍ കടന്ന മോഷ്ടാക്കൾ അലമാരയിൽ […]
Read more

യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂര്‍ കണിയാംകുന്ന് സ്വദേശി മലയില്‍ അസ്ബി(29)നെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാരകായുധവുമായി എത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ കയറിയുള്ള അതിക്രമം ഉണ്ടായത്. വൈകിട്ടോടെ യുവതിയുടെ വീട്ടിലെത്തിയ അസ്ബിന്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറും ടിവിയുമുള്‍പ്പെടെ യുവാവ് അടിച്ചു തകര്‍ത്തു. മാരകായുധവുമായാണ് […]
Read more

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; 8 പേർ പിടിയിൽ

തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18ന് രാത്രിയില്‍ വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് പോലീസ് പിടിയിലായത്. വാടാനപ്പള്ളി ഫസല്‍ നഗര്‍ സ്വദേശി ബിന്‍ഷാദ് (36), ഇടശേരി സ്വദേശി മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി കുട്ടമുഖം സ്വദേശി മുഹമ്മദ് അസ്‌ലം (28), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ വളവ് സ്വദേശി ഷിഫാസ് (30), […]
Read more

എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്

കൊച്ചി: എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് യുപി സ്വദേശികൾ പിടിയിൽ. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. വാരാണസിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ തിങ്കളാഴ്ച കൊച്ചിയിൽ എത്തിക്കും. വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix