Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

1.5 കിലോ കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് പിടിയിൽ. മങ്കാട് സ്വദേശി സച്ചിനെയാണ് എക്സ്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തി. കോൺഗ്രസ് കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സച്ചിൻ. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് സച്ചിൻ പിടിയിലായത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ മറ്റൊരാളിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ചടയമംഗലം എക്സ്സൈസ്സ് സംഘം പ്രതിയെ പിടികൂടിയത്.

കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കോൺഗ്രസ് നേതാവ് പിടിയിലാകുന്നത്. ലഹരിക്കെതിരെ കോൺഗ്രസ് നടത്തിയ പരിപാടിയിൽ സച്ചിൻ സജീവമായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാവായ സച്ചിൻ. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു സച്ചിനെന്നാണ് വിവരം.

ഇയാളുടെ പുതുക്കോടുളള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ചെറു പൊതികളിലാക്കി മിഠായി ഭരണികളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. ഒരാഴ്ചയായി സച്ചിൻ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. സച്ചിന്‍റെ സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കഞ്ചാവെത്തിച്ച് നൽകുന്നവരെ അടക്കം നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer