തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് SFI
തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുെട വീട്ടില്‍ കയറി പൊലീസ് അതിക്രമം എന്ന് പരാതി. നന്ദന്റെ അമ്മ മാത്രമുള്ള സമയത്ത് പൊലീസ് മോശമായി പെരുമാറുകയും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കന്റോൺമെന്റ് പൊലീസാണ് വീട്ടിലെത്തിയതെന്നും സംഘടന ആരോപിച്ചു. രാവിലെ 11 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. പൊലീസ് വീട്ടിലേക്ക് എത്തുന്നതും നാട്ടുകാർ ഇടപെട്ട് തടയുന്നതുമായ ദൃശ്യങ്ങൾ എസ്എഫ്ഐ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ വീട് പരിശോധിക്കുന്നതിനായല്ല പൊലീസ് എത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എസ്ഐ ഗോകുൽ […]
Read more