കോട്ടയം: റെയിൽവേ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുകയ്ക്കായി ഏഴുവർഷമായി കാത്തിരുന്ന കോട്ടയം നഗരസഭയ്ക്ക് അനുകൂലമായി ഉത്തരവ്. ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക നഗരസഭയ്ക്ക് നൽകാനാണ് നിർദേശം
നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായി നഗരസഭ നടത്തിയ നീണ്ട നിയമപോരാട്ടത്തിനും തുടർച്ചയായ ഇടപെടലുകൾക്കുമൊടുവിലാണ് അനുകൂല ഉത്തരവ് ലഭിച്ചത്. ഇതോടെ വർഷങ്ങളായി നിലനിന്നിരുന്ന സാമ്പത്തിക തർക്കത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.


