Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Political Kerala bids farewell to Thennala Balakrishna Pillai

തെന്നല ബാലകൃഷ്ണപിള്ളക്ക് വിട നൽകി രാഷ്ട്രീയ കേരളം

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട നൽകി രാഷ്ട്രീയ കേരളം. അദ്ദേഹത്തിന്റെ നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് ഇദ്ദേഹത്തെ അവസാനമായി കാണാനും അന്തിമോപചാരമര്‍പ്പിക്കാനും എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രമുഖരും അദ്ദേഹത്തിന് അന്തിമോപചാരമാര്‍പ്പിച്ചു. ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തിയിരുന്നു. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത് .
Read more
Advertisement
WhiteswanTV Footer