Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliticalViolence

ചക്കരക്കല്ലില്‍ CPIM പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്; ഒന്നാം പ്രതിക്ക് 29.5 വര്‍ഷം തടവ്

കണ്ണൂർ: ചക്കരക്കല്ലിൽ സിപിഐഎം പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 29.5 വർഷം തടവും 1,35,000 രൂപ പിഴയും വിധിച്ച് കോടതി. കേസിലെ രണ്ട് മുതൽ അഞ്ച് വരെ പ്രതികൾക്ക് 13.5 വർഷം തടവും 75,000 രൂപ വീതം പിഴയും വിധിച്ചു. സിപിഐഎം പ്രവർത്തകനായ സമേഷിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി റൂബി കെ. ജോസാണ് വിധി പ്രസ്താവിച്ചത്. ബിജെപി പ്രവർത്തകരായ കെ.വി. […]
Read more

മന്ത്രിമാർക്കെതിരായ ആക്രമണം; ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരം നഷ്ടമായതിന്റെ പശ്ചാത്തലത്തിൽ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിമാർക്കെതിരെ ആക്രമണം നടത്തി സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ്ീഷിന്റെ വാഹനം കണ്ണൂരിലും കാസർകോട്ടും പ്രതിഷേധക്കാർ തടഞ്ഞ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നിത്തലയുടെ ആരോപണം. ഒരു തരത്തിലുള്ള ഗുണ്ടായിസവും അനുവദിക്കില്ലെന്നും സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ കർശനമായി നേരിടുമെന്നും […]
Read more

ബംഗാളിൽ CJP പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെട്ടു; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അഭിജീത് ദീപ്കെ

ബൻകുര: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവർത്തകന്റെ പിതാവ് മരിച്ചു. സി.ജെ.പി പ്രവർത്തകൻ അബ്ദുൽ ഹാഫിസിന്റെ പിതാവാണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. സി.ജെ.പിയുടെ ‘സ്കൂൾ ടീക് കരോ’ (സ്കൂൾ നന്നാക്കൂ) ക്യാമ്പയിന്റെ ഭാഗമായി അബ്ദുൽ ഹാഫിസ് താൻ പഠിച്ച സ്കൂളിന്റെ മോശം അവസ്ഥ ക്യാമറയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം ആളുകൾ ഹാഫിസിന്റെ വീട്ടിൽ കയറി അദ്ദേഹത്തെയും പ്രായമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix