Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: polling

തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സന്ദീപ് വാരിയർ ഭീഷണിപ്പെടുത്തിയതായി പരാതി

​തൃക്കരിപ്പൂർ: പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ആരോപണത്തെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ട് ചെയ്യാനെത്തിയ ഒരു വ്യക്തിക്കെതിരെ യുഡിഎഫ് ഏജന്റ് കള്ളവോട്ട് ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ​എന്നാൽ, വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് രേഖകൾ സഹിതം ഉറപ്പിച്ചു പറയുകയും ഉദ്യോഗസ്ഥർ ഇത് ശരിവെക്കുകയും ചെയ്തതോടെ ബൂത്തിനകത്ത് വാക്കുതർക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി […]
Read more

കേരളത്തില്‍ കനത്ത പോളിങ്; 40% പോളിങ് കടന്നു, പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഉച്ചവരെ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത വേനല്‍ ചൂടിനേയും അവഗണിച്ച് മിക്ക പോളിങ് ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്. ഇതിനോടകം പോളിങ് ശതമാനം 40 കടന്നു. 80% എന്ന റെക്കോര്‍ഡ് പോളിങ്ങിലേക്ക് എത്തുമോ എന്നതാണ് ആകംഷയോടെ നോക്കിക്കാണുന്നത്. ഉയരുന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമാകും എന്ന വിശ്വാസത്തിലാണ് മുന്നണികളെല്ലാം. പലയിടത്തും വോട്ടിങ് മെഷീനിലെ തകരാറുകള്‍ വോട്ടിങ് നടപടികള്‍ മന്ദഗതിയിലാക്കുന്നുണ്ട്.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു തുടങ്ങി

കാസർഗോഡ് : നാളെ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യാൻ ആരംഭിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ അതാത് സ്വീകരണ കേന്ദ്രത്തിലെത്തിയാണ് സാമഗ്രികൾ കൈപ്പറ്റുന്നത്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസർകോട് ഗവൺമെൻറ് കോളേജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം ബി എ ആർ ഹയർ സെക്കൻഡറി സ്‌കൂൾ ബോവിക്കാനം. മഞ്ചേശ്വരം […]
Read more

തവനൂരിൽ പ്രകൃതി സൗഹൃദമാവുന്ന പോളിംഗ് ബൂത്തുകൾ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിലെ 42 പോളിംഗ് ബൂത്തുകൾ ഹരിത ബൂത്തുകളാക്കി മാറ്റുന്നു. പ്രകൃതി സൗഹൃദ സാമഗ്രികളുടെ ഉപയോഗത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഓലകൊണ്ട് നിർമ്മിച്ച കൊട്ടകൾ മാലിന്യ ശേഖരണത്തിനായി ബൂത്തുകളിൽ സ്ഥാപിക്കും. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംഗ് കോളേജിൽ ബൂത്തുകളുടെ ഹരിത ഒരുക്കങ്ങൾ നടന്നു. പഞ്ചായത്ത് സെക്രട്ടറി ടി. അബ്ദുൾ സലീം, അസിസ്റ്റന്റ് സെക്രട്ടറി വി.എം. സജി, സി. ഭരതൻ, ഡോ. പി.യു. സുനീഷ് […]
Read more

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി എം സ്വരാജ്

നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 22ാം ബൂത്തിൽ പിതാവിനൊപ്പമെത്തിയാണ് സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. വിജയപ്രതീക്ഷയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പ്രതികരിച്ചു. നാട് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ഉണ്ട്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. പോളിംഗ് ശതമാനം ഉയരട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ആര്‍ക്ക് വോട്ട് ചെയ്യുന്നുവെന്നത് പിന്നീടുള്ള കാര്യമാണെന്നും സ്വരാജ് പറഞ്ഞു.
Read more

മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ, മറ്റ് സ്വതന്ത്രന്മാരെ കാര്യമാക്കുന്നില്ല: ആര്യാടൻ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മറ്റ് സ്വതന്ത്രന്‍മാരെ കാര്യമാക്കുന്നില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫിന് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം. നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കും. പ്രചാരണത്തിലുടനീളമുള്ള ആവേശം പോളിംഗിലും ഉണ്ടാകുമെന്നും മഴ പോളിംഗിനെ ബാധിക്കില്ലായെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Read more

ഉപതെരഞ്ഞെടുപ്പില്‍ ഉറച്ച വിജയപ്രതീക്ഷ: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്ന് ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്ന് രാഹുല്‍ പറഞ്ഞു. സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങള്‍ അതൊന്നും കാര്യമായിട്ടെടുക്കാന്‍ പോകുന്നില്ല. . സിറാജ്, സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യത്തെയും രാഹുല്‍ വിമര്‍ശിച്ചു. ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തില്‍ വെവ്വേറെ പരസ്യങ്ങള്‍ വരുന്നതെന്നും രാഹുല്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ […]
Read more

പാലക്കാട് വിധിയെഴുതുന്നു

ഒരു മാസത്തോളം നീണ്ടു നിന്ന വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു.യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. മൂന്ന് മുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഏറെ നാടകീയ സംഭവങ്ങളാണ് പാലക്കാട് ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് നടന്നത്. പി സരിന്‍ കോണ്‍ഗ്രസ് പാളയം വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായത് ഇതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം സന്ദീപ് വാര്യരുടെ സസ്‌പെന്‍സ് വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ […]
Read more

നല്‍കിയ സ്നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരും: പ്രിയങ്ക ഗാന്ധി

വയനാട്: നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളിലും വഖഫ് വിഷയത്തിലും ഉളള ചോദ്യത്തിന് ഈ വിഷയത്തില്‍ പ്രതികരണം നടത്തേണ്ട ദിനമല്ല ഇന്നെന്നും, പോളിംഗിനുളള ദിവസമാണെന്നും പ്രിയങ്ക പ്രതികരിച്ചു. വയനാടിന്റെ പ്രതിനിധിയായി അവരെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. രാഹുലിന്റെ ഭൂരിപക്ഷത്തെ തകര്‍ക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും പ്രിയങ്ക […]
Read more

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer