Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉപതെരഞ്ഞെടുപ്പില്‍ ഉറച്ച വിജയപ്രതീക്ഷ: രാഹുല്‍ മാങ്കൂട്ടത്തില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്ന് ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്ന് രാഹുല്‍ പറഞ്ഞു.

സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങള്‍ അതൊന്നും കാര്യമായിട്ടെടുക്കാന്‍ പോകുന്നില്ല. . സിറാജ്, സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യത്തെയും രാഹുല്‍ വിമര്‍ശിച്ചു. ഗൗരവതരമായ വിഷയമാണെന്നും എങ്ങനെയാണ് ഓരോ പത്രത്തില്‍ വെവ്വേറെ പരസ്യങ്ങള്‍ വരുന്നതെന്നും രാഹുല്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ വിമര്‍ശനത്തെയും രാഹുല്‍ വിമര്‍ശിച്ചു. ഇത് വഴി സിപിഐഎം ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും, ആര്‍എസ്എസിനെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി തീവ്രവാദ നിലപാട് എന്ന് പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. മണ്ഡലത്തില്‍ വോട്ട് ചെയ്യാനാകാത്തതില്‍ സ്വാഭാവികമായ ഒരു വിഷമമുണ്ടെന്നും രാഹുല്‍ പറഞ്ഞു

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer