മാലിന്യ പ്രശനങ്ങളിൽ അടിയന്തിര പരിഹാരം കാണണം: മുസ്ലിം യൂത്ത്ലീഗ്
കോഴിക്കോട്: ഓമശ്ശേരി ടൗണിലെയും അങ്ങാടിയിലൂടെ ഒഴുകുന്ന പാച്ചാംതോട്ടിലെയും മാലിന്യ പ്രശ്നങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓമശ്ശേരി ടൗൺ മുസ്ലിം യൂത്ത് ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തങ്ങളുടെ സ്ഥാപനങ്ങളിലെ മലിനജലവും മറ്റ് അവശിഷ്ടങ്ങളും നേരിട്ട് പാച്ചാം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് തോട്ടിലെ ജലം മലിനമാകുന്നതിനും കടുത്ത ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്. ഇത് പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണ്. […]
Read more