Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു, അന്തരീക്ഷ മലിനീകരണവും രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി: കനത്ത മൂടൽ മഞ്ഞ് നിലനിൽക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഗോർഖ്ധാം എക്സ്പ്രസ് (12555), മഹാബോധി എക്സ്പ്രസ് (12397), പുരുഷോത്തം എക്സ്പ്രസ് (12801), തുടങ്ങിയവ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. യാത്ര തുങ്ങുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രെയിൻ ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.

ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ അന്തരീക്ഷ മലിനീകരണവും രാജ്യതലസ്ഥാനത്ത് വളരെയധികം രൂക്ഷമാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ദില്ലിയിലെ വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 8 മണിക്ക് 340 ആയാണ് രേഖപ്പെടുത്തിയത്.

അന്തരീക്ഷത്തിലെ തണുപ്പ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, രക്ഷനേടാൻ ഭവനരഹിതരായ ആളുകൾ രാത്രി അഭയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. അതെസമയം ഭവനരഹിതർക്ക് അഭയം നൽകുന്നതിനായി ദില്ലി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ് (DUSIB) 235 ടെൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പലയിടത്തും നൈറ്റ് ഷെൽട്ടറുകളുമുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജനുവരി 20ന് ശേഷം ഉത്തരേന്ത്യയിൽ തണുപ്പ് കുറയാൻ സാദ്ധ്യതയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix