അതിതീവ്ര മഴ; പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ അനുമതി
തൃശൂർ: ജില്ലയിൽ അതിതീവ്ര മഴ തുടരുന്നതിനിടെ പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജലനിരപ്പ് 422 മീറ്ററിലെത്തിയാൽ ഡാമിന്റെ വാൽവുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് നിർദേശം. ഇതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുഴയിൽ ഇറങ്ങുക, കുളിക്കുക, മീൻപിടിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആവശ്യമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ […]
Read more