Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: post office

മാള പോസ്റ്റ് ഓഫീസിൽ തീപിടുത്തം; രേഖകളും ഫർണീച്ചറുകളും കത്തി നശിച്ചു

തൃശ്ശൂർ : മാളയിൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. ഓഫീസിലെ നിരവധി ഫയലുകളും രേഖകളും കത്തി നശിച്ചു. ഒഴിവായത് വലിയ ദുരന്തം. ഫർണിച്ചറുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം. വെള്ളിയാഴച രാവിലെ അഞ്ചരയോടെയാണ്   തീപിടുത്തമുണ്ടായത്. ഇതുവഴി നടക്കാനിറങ്ങിയവരാണ് തീ പിടുത്തം കാണുന്നത്. ഇതിനെ തുടർന്ന് മാള അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. സമീപത്തെ മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. മാള ടൗണിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ് കെട്ടിടം നേരത്തെ […]
Read more

പോസ്റ്റ് ഓഫീസുകൾ ഇനി ബിഎസ്എൻഎൽ സേവന കേന്ദ്രങ്ങളാകും

ബിഎസ്എൻഎല്ലുമായി കൈകോർത്ത്‌ തപാൽ വകുപ്പ്. ഇത് സംബന്ധിച്ച് കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർ‌ബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബി‌എസ്‌എൻ‌എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്. ബി‌എസ്‌എൻ‌എൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ പ്രയോജനപ്പെടുത്തും. മൊബൈൽ സിം […]
Read more

ഡിജിറ്റല്‍ പേയ്മെന്റിലേക്ക്‌ മാറാന്‍ പോസ്റ്റ് ഓഫീസുകള്‍; ഓഗസ്റ്റ് 1 മുതൽ ലഭ്യമാകും

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം സ്വീകരിക്കാന്‍ സൗകര്യം. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതില്‍ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം വൈകിയത്. ഇതിനു പരിഹാരം കണ്ടെത്താനാണ് പുതിയ ആപ്ലിക്കേഷന്‍ ഐടി സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ ഡൈനാമിക് ക്യുആര്‍ കോഡ് വഴി കൗണ്ടറുകളില്‍ പണം സ്വീകരിക്കും. 2025 […]
Read more

വെറും 100 രൂപ കൊണ്ട് 3 ലക്ഷം നേടാം; അറിയാം പോസ്റ്റ് ഓഫീസിലെ കിടിലന്‍ പദ്ധതികള്‍

കൊച്ചി: ബാങ്കുകള്‍ മുന്നോട്ടുവെക്കുന്ന സമ്പാദ്യ പദ്ധതികള്‍ പോലെ തന്നെ പോസ്റ്റ് ഓഫീസും നിരവധി പദ്ധതികള്‍ നൽകുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് ഇവയ്ക്ക് അപകട സാധ്യത കുറവാണ്. പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമായത് ആര്‍ഡികളാണ്. ഒട്ടും റിസ്‌ക്കെടുക്കാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി വളരെ മികച്ചതാണ്.ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായിട്ടും പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ ഭാഗമാകാവുന്നതാണ്. അഞ്ച് വര്‍ഷത്തേക്കായിരിക്കും നിക്ഷേപം നടത്തേണ്ടത്. […]
Read more

അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും. പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിടുത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്. ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെ […]
Read more

Recent News

Advertisement
WhiteswanTV Footer