Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Postmortem

ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ​ഗുരുതര പരിക്ക്: പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: കോട്ടയം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ​ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. ബിന്ദുവിന്‍റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു തകര്‍ന്നുവീണ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്നത്.
Read more

ഒരു വയസുകാരന്‍റെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

മലപ്പുറം: കാടാമ്പുഴയില്‍ ഒരു വയസുകാരന്‍ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. ഇന്ന് രാവിലെ മൃതദേഹം സംസ്‌കരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു. കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹനാണ് ഇന്നലെ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സാ രീതികളെ […]
Read more

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ഉമ്മ‍‍റിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പാലക്കാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മണ്ണാർക്കാട് ഏടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയായ ഉമ്മ‍‍ർ വാൽപറമ്പൻ (55) ഇന്നലെയാണ് കൊല്ലപ്പെട്ടത്. അതിരാവിലെ ജോലിക്കായി പോയ ഉമ്മർ വനത്തിനോട് ചേർന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഉമ്മർ തിരിച്ച് വരാതായതോടെ വീട്ടുകാർ ഫോണിൽ വിളിച്ചു. എന്നാൽ ബന്ധപ്പെടുവാൻ കഴിയാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് ഉമ്മറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒൻപതരയോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മുഖത്തും […]
Read more

കോന്നിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; കൈതത്തോട്ടം ഉടമക്കെതിരെ കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് സംഭവത്തിൽ കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനം വകുപ്പ് കേസെടുത്തു. ആന ചരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതം ഏറ്റതിനെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. സംഭവത്തിൽ വനം വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റത് എന്നാണ് പറഞ്ഞതെങ്കിലും അതല്ല എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വേലിയിൽ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീഴ്ചവരുത്തി എന്ന് ആക്ഷേപമുയർന്നിരുന്നു. ജഡം കണ്ടെത്തിയതിന് പിന്നാലെയുള്ള […]
Read more

പത്തനംതിട്ടയിൽ വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; പോസ്റ്റ്മാർട്ടം ഇന്ന്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ഇന്നലെ കോന്നി കുളത്തുമണ്ണിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെെദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
Read more

കാട്ടാനയാക്രമണം: അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട അലൻ്റെ റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറി ആന്തരിക രക്തസ്രാവം സംഭവിച്ചു. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: കൊല്ലപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയല്‍വാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയന്റെ മൊഴി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer