Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ഉമ്മ‍‍റിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മണ്ണാർക്കാട് ഏടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയായ ഉമ്മ‍‍ർ വാൽപറമ്പൻ (55) ഇന്നലെയാണ് കൊല്ലപ്പെട്ടത്. അതിരാവിലെ ജോലിക്കായി പോയ ഉമ്മർ വനത്തിനോട് ചേർന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.

ഉമ്മർ തിരിച്ച് വരാതായതോടെ വീട്ടുകാർ ഫോണിൽ വിളിച്ചു. എന്നാൽ ബന്ധപ്പെടുവാൻ കഴിയാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് ഉമ്മറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒൻപതരയോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

മുഖത്തും തലയിലും മുറിവുണ്ടായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് രാവിലെ ഒൻപത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഉമ്മറിൻ്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix