Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: prayagraj

മഹാകുംഭമേള: പ്രയാ​ഗ്‍രാജിലെ ​ഗംഗയിലും യമുനയിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം, ഏറ്റവും കൂടിയ അളവിൽ

ദില്ലി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ​നദിയിലെ ജലത്തിൽ ഇ കോളി ബാക്ടീരിയ ഉയർന്ന അളവിലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) റിപ്പോർട്ട് ചെയ്തു. പ്രാഥമിക മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിപിസിബി റിപ്പോർട്ട് തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിനെ അയച്ചു. മലിനജലത്തിന്റെ പ്രധാന സൂചകമായ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് കവിയാൻ പാടില്ലെന്നാണ് നിർദേശം. ഫെക്കൽ കോളിഫോം ബാക്ടീരിയ, മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടമാണ്. ജലത്തിൽ […]
Read more

മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്ത് വിജയ് ദേവരകൊണ്ട

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. കൂടാതെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുകയും ചെയ്തു. അമ്മയ്‌ക്കൊപ്പമാണ് വിജയ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രയാഗ് രാജിൽ എത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നേരത്തെ മലയാള സിനിമാ താരങ്ങളായ ജയസൂര്യയും സംയുക്തയും പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പമാണ് ജയസൂര്യ പ്രയാഗ്‌രാജിലെത്തിയത്. അവരുടെ ചിത്രങ്ങളും നടൻ പങ്കുവെച്ചിരുന്നു. […]
Read more

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതകുരുക്ക്; കുംഭമേളയിലേക്കുള്ള റോഡിൽ 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങി

പ്രയാഗ് രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ ആളുകളുടെ തിരക്ക് പ്രയാഗ്‌രാജിൽ വലിയ ഗതാഗതകുരുക്കാണ് സൃഷ്ടിച്ചത്. പ്രയാഗ്‌രാജിലെ 300 കിലോമീറ്ററോളം നീളുന്ന റോഡുകൾ വാഹന പാർക്കിങ്ങിനുള്ള ഇടമായി മാറിയിരിക്കുകയാണ്. ”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നത്. തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി കട്നി ജില്ലയിലെ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം മൈഹാർ പോലീസ് യാത്രക്കാരോട് കട്നിയിലേക്കും ജബൽപൂരിലേക്കും […]
Read more

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

പ്രയാഗരാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ സ്നാനം നടത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോ​ഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.​ ഗം​ഗാനദിയിൽ ആരതി നടത്തി പ്രാർത്ഥനായ്ക്ക് ശേഷമാണ് പുണ്യസം​ഗമസ്ഥാനത്ത് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാ​ഗ് രാജിൽ ഒരുക്കിയിരുന്നത്. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാ കുംഭമേള തുടരും.
Read more

മഹാ കുംഭമേള: വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ്

മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി വ്യാമയാന മന്ത്രാലയം. കുംഭമേളയ്ക്ക് പോകുന്നവർക്ക് വിമാന നിരക്കിൽ വലിയ കുറവ് ഉണ്ടാകും. ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ കുറവ് ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കെ.രാം മോഹൻ നായിഡു പറഞ്ഞു. ഇത് സംബന്ധിച്ച് വിമാനകമ്പനികൾക്ക് നിർദേശം നൽകിയതായും വ്യോമയാന മന്ത്രി വ്യക്തമാക്കി. മഹാ കുംഭമേളയുടെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഉണ്ടായത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രയാഗ്‌രാജിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർലൈനുകൾ വർധിപ്പിച്ചു. ഇതോടെ വിമാനടിക്കറ്റ് […]
Read more

മഹാ കുംഭമേളയ്‌ക്കിടെ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണം

പ്രയാഗരാജ്: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് അപകടം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. മൂന്നു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 20 മുതൽ 25 വരെ ടെൻ്റുകൾ അപകടത്തിൽ കത്തി നശിച്ചു. സാഹചര്യംനിയന്ത്രണവിധേയമാണെന്നും അഗ്നിശമന അഗ്നിശമന സേനാംഗങ്ങൾ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ടെന്നും അഖാര പൊലീസ് […]
Read more

ബോധവത്കരണം; വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാൻ ആർഎസ്എസ്

പ്രയാഗ് രാജ്: ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുന്നതിനും മതംമാറ്റത്തിന് ഇരകളാകാതിരിക്കാനും ബോധവത്കരിക്കുന്നതിന് വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. മൂന്ന് ദിവസംകൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിലുള്ള 8000 വിദ്യാര്‍ഥികളെ പ്രയാ​ഗ് രാജില്‍ എത്തിക്കാനാണ് നീക്കം. ആര്‍എസ്എസിന്റെ വിദ്യാഭ്യാസകാര്യ വിഭാഗമായ വിദ്യാഭാരതിയാണ് നേതൃത്വം നല്‍കുന്നത്. സംസ്‌കാര്‍ കേന്ദ്രങ്ങളിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉൾപ്പടെ പ്രയാ​ഗ് രാജില്‍ എത്തിക്കും. 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുഭ മേളക്ക് കൊണ്ടുപോകുക. അവധ് മേഖലക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer