തേനി സബ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ട സംഭവം; 9 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് വിചാരണത്തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ ഒൻപത് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് ഹെഡ് കോൺസ്റ്റബിൾമാരും ഏഴ് ഗ്രേഡ് രണ്ട് ജയിൽ വാർഡൻമാരുമാണ് നടപടിക്ക് വിധേയരായത്. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ജയിലിലെ സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും ഉണ്ടെന്ന് അഭിനയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ സഹായിക്കാനായി സെല്ലിനുള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ മറ്റ് തടവുകാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ […]
Read more