സ്കൂളുകളിൽ വൈദ്യുതി സുരക്ഷാ ക്ലാസ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്
കൊല്ലം: അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി. അപകടങ്ങൾ ഒഴിവാക്കുകയും വൈദ്യുതിസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് നടത്തുന്നത്. കെഎസ്ഇബി എന്നിവയുടെ സഹകരണത്തോടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോധവത്കരണ ക്ലാസ് നിർബന്ധമായും സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടത്തുമ്പോൾ താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽനിന്ന് അനുമതി വാങ്ങണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 100-ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഈ നിയമം ബാധകമായിരിക്കും. പഠനത്തെ […]
Read more

