Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: punalur

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം; മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്

തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ മനോഹരമായ പ്രകൃതിക്കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കി കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവേ. ചരിത്രത്തിലാദ്യമായി സെങ്കോട്ട–പുനലൂർ മലയോര റൂട്ടിലൂടെയുള്ള യാത്രയ്ക്കാണ് എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി എൽ.എച്ച്.ബി കോച്ച് അനുവദിച്ചിരിക്കുന്നത്. മധുര–ഗുരുവായൂർ–മധുര എക്സ്പ്രസിലായിരിക്കും ഈ സൗകര്യം ലഭിക്കുക. പ്രശസ്തമായ ആര്യങ്കാവ് ചുരം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിലെ പ്രകൃതിഭംഗി അടുത്തറിയാൻ യാത്രക്കാർക്ക് ഇതിലൂടെ സാധിക്കും. മലനിരകളും പച്ചപ്പും വളഞ്ഞുപുളഞ്ഞ മലമ്പാതകളും ആസ്വദിച്ചുള്ള യാത്ര വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവമാകും. മധുരയിൽനിന്ന് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ […]
Read more

സംസ്ഥാനത്ത് ചൂട് കൂടുന്നു; പുനലൂരില്‍ രേഖപ്പെടുത്തിയത് 37°C

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നു. സാധാരണ നിലയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് — 37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രിയും പാലക്കാട് 35.2 ഡിഗ്രിയും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, സംസ്ഥാനത്ത് മഴയുടെ കുറവും തുടരുകയാണ്. ഇതുവരെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാടും ഇടുക്കിയുമാണ് […]
Read more

പുനലൂർ ആശുപത്രിയിലെ നവജാത ശിശുമരണം; ഡോക്ടർക്ക് വീഴ്ചയില്ലെന്ന് ഡിഎംഒ റിപ്പോർട്ട്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് ചികിത്സാപരമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പ്രസവ സമയത്തുണ്ടായ സങ്കീർണതകളാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോർട്ട് മെഡിക്കൽ ഓഫീസർക്ക് കൈമാറി. റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർ കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ഒമ്പതാം തീയതിയാണ് അനൂപ്–ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി അടിയന്തരമായി സിസേറിയൻ […]
Read more

പോലീസ് സ്റ്റേഷനിൽ എസ്‌എച്ച്ഒയ്ക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ

പുനലൂർ: പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ഹൗസ് ഓഫീസറെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരവാളൂർ സ്വദേശി വിജോയ് ആണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് പുനലൂർ പോലീസ് സ്റ്റേഷനിൽ നടന്ന നാടകീയ സംഭവത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പുനലൂർ എസ്‌എച്ച്ഒ സന്തോഷ് കുമാറിന് മൂക്കിന് ഗുരുതര പരിക്കേറ്റു. അദ്ദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പുനലൂർ സ്വദേശി […]
Read more

500രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: പുനലൂരില്‍ ആറാം ക്ലാസുകാരനെ ണം മോഷ്ടിച്ചെന്ന് ആരോപിച്ച് കെട്ടിത്തൂക്കി മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ എന്ന സ്ഥാപനത്തിനെതിരെ കുടുംബം പോലീസിൽ പരാതി നല്‍കി. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടര്‍. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചെന്ന് കുട്ടി പറയുന്നത്. വാര്‍ഡനും കുക്കും ചേര്‍ന്നാണ് കൊടും ക്രൂരത നടത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും കുക്കിനെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more

ചങ്ങലകൊണ്ട് ബന്ധിച്ച് മൃതദേഹം കണ്ടെത്തിയ കേസ്; കൊല്ലപ്പെട്ടത് പ്രതിയെന്ന സംശയിച്ചയാൾ

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കേസിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചിരുന്ന ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി. നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയാണ് കേസിലെ പ്രതിയെന്ന് കരുതി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് അനിൽകുമാറിന്റെ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്തപ്പോഴാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix