ദോഹ– റിയാദ് വിമാന സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്‌സ്
ദോഹ: ദോഹയ്ക്കും റിയാദിനും ഇടയിലുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി ഖത്തർ എയർവേയ്‌സ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു. ഒക്ടോബർ 9, 10 തീയതികളിലെ സർവീസുകളെയാണ് തീരുമാനം ബാധിച്ചത്. വെള്ളിയാഴ്ചയും വിവിധ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമത്തിലും സർവീസുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. വിമാന ടിക്കറ്റ് ബുക്ക് […]
Read more