Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: question paper

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും; കേരള സർവ്വകലാശാലക്ക് ഗുരുതര പിഴവ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര പിഴവ്. ചോദ്യത്തോടൊപ്പം അതിന്റെ ഉത്തരവും അച്ചടിച്ച നിലയിലാണ് ചോദ്യപേപ്പർ വിതരണം ചെയ്തത്. ഇന്ന് നടന്ന ബിഎസ്.സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയത്. അഞ്ചാം ചോദ്യത്തിനൊപ്പമാണ് അതിന്റെ ഉത്തരവും അച്ചടിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പരീക്ഷാ കൺട്രോളർ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. വിഷയത്തിൽ ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണവും തേടിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ ഈ വീഴ്ച വിദ്യാർത്ഥികൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കാരണം കണ്ടെത്താനും ആവശ്യമായ നടപടികൾ […]
Read more

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ വിവാദം; മുൻ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ വീഴ്ചയിൽ വിദ്യാർത്ഥികൾ ഒന്നാകെ വലഞ്ഞിരിക്കുകയാണ്.
Read more

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസമാണ് എം എസ് സൊല്യൂഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യങ്ങള്‍ പുറത്തായത്. പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോര്‍ന്നത്. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. ചോദ്യ പേപ്പര്‍ എങ്ങനെ പുറത്തായി എന്നത് പരിശോധിക്കും. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും.പരീക്ഷയുടെ ചോദ്യങ്ങള്‍ […]
Read more

പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്റെറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് നിർദ്ദേശം. റീജിയണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടും പരാതിയ്‌ക്കൊപ്പം നല്‍കണം. പരാതി ലഭിച്ചാല്‍ ഉടൻ പ്രത്യേക സമിതിയുണ്ടാക്കി അന്വേഷണം നടത്തണം.ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം അന്വേഷണ സമിതിയുടെ അധ്യക്ഷന്‍.ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി […]
Read more
Advertisement
WhiteswanTV Footer